ഐപിഎൽ മെഗാ താരലേലത്തിനുള്ള തയ്യാറെടുപ്പിലാണ് ടീമുകൾ. വമ്പൻ താരങ്ങളുണ്ടായിട്ടും സന്തുലിതമായ ഇലവനെ കണ്ടെത്താനോ കിരീടം നേടാനോ കഴിയാത്ത ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഇത്തവണയെങ്കിലും ലേലത്തിൽ ആർസിബിക്ക് മികച്ച ടീമിനെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. വൻ അഴിച്ചുപണിക്ക് തയ്യാറെടുക്കുന്ന ആർസിബി വിരാട് കോഹ്‌ലി, രജത് പട്ടീദാർ, യാഷ് ദയാൽ എന്നിവരെ മാത്രമാണ് ടീമിൽ നിലനിർത്തിയത്.
21 കോടി രൂപയാണ് വിരാട് കോഹ്‌ലിയുടെ പ്രതിഫലം. 37 കോടി രൂപയാണ് ആകെ ചെലവ്. എട്ട് വിദേശ താരങ്ങൾ ഉൾപ്പെടെ ഇരുപത്തിരണ്ട് താരങ്ങളെ സ്വന്തമാക്കാൻ ആർസിബിയുടെ അക്കൗണ്ടിൽ 83 കോടി രൂപ ബാക്കിയുണ്ട്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ്, ഗ്ലെൻ മാക്സ്വെൽ, മുഹമ്മദ് സിറാജ്, വിൽ ജാക്സ് എന്നിവരെ ആർടിഎം ഓപ്ഷനിലൂടെ ടീമിലെത്തിക്കുക എന്നതാണ് ആർസിബിയുടെ ആദ്യ ലക്ഷ്യം.
കെഎൽ രാഹുൽ, യുസ്വേന്ദ്ര ചാഹൽ, കാഗിസോ റബാഡ, ഋഷഭ് പന്ത്, ജോസ് ബട്ട്‌ലർ, രച്ചിൻ രവീന്ദ്ര, ലിയാം ലിവിംഗ്സ്റ്റൺ എന്നിവരാണ് ആർസിബിയുടെ പരിഗണനയിലുള്ള മറ്റ് താരങ്ങൾ. യുസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി എന്നിവരെ ആർസിബി സ്വന്തമാക്കണമെന്ന് മുൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്‌സ് നിർദ്ദേശിച്ചു.
ലക്‌നൗ സൂപ്പര്‍ ജയന്റസ് നിലനിര്‍ത്തിയത് നിക്കോളാസ് പുരാന്‍, രവി ബിഷ്‌ണോയ്, മായങ്ക് യാദവ്, മൊഹ്‌സിന്‍ ഖാന്‍, ആയുഷ് ബദോണി എന്നിവരെയാണ്. ആറുതാരങ്ങള്‍ക്കായി മുടക്കിയത് 51 കോടി രൂപ. ഏഴ് വിദേശ താരങ്ങള്‍ ഉള്‍പ്പടെ ലേലത്തില്‍ സ്വന്തമാക്കാന്‍ കഴിയുക ഇരുപത് താരങ്ങളെ. അക്കൗണ്ടില്‍ ബാക്കിയുള്ളത് 69 കോടിരൂപ. മാര്‍ക്കസ് സ്റ്റോയിനിസ്, ക്വിന്റണ്‍ ഡി കോക്ക്, ക്രുനാല്‍ പണ്ഡ്യ, നവീല്‍ ഉള്‍ ഹഖ് എന്നിവരെ ആര്‍ ടി എം മാര്‍ഗത്തില്‍ നിലനിര്‍ത്താനാണ് നീക്കം.
എയ്ഡന്‍ മാര്‍ക്രം, ജെയ്ക് ഫ്രേസര്‍ മകഗുര്‍ക്, ജോസ് ബട്‌ലര്‍, കാഗിസോ റബാഡ, ഭുവനേശ്വര്‍ കുമാര്‍, ഫിള്‍ സാള്‍ട്ട്, ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ക്കൊപ്പം റിഷഭ് പന്തിനെയും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് നോട്ടമിടുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കഴിഞ്ഞ സീസണില്‍ ചാംപ്യന്‍മാരാക്കിയ ശ്രേയസ് അയ്യരെ നായകനായും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് പരിഗണിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്