മാഡ്രിഡ്: ടെന്നീസ് ചരിത്രത്തിലെ ഇതിഹാസങ്ങളിലൊരാളായ സ്പാനിഷ് താരം റാഫേല്‍ നദാലിന്റെ കരിയറിന് വിരാമം. കളിമൺ കോർട്ടിലെ രാജാവിന് കരിയറിലെ അവസാന മത്സരത്തിൽ തോൽവിയോടെ കളം വിടേണ്ടി വന്നു. മലാഗയിൽ നടന്ന മത്സരത്തിന് മുമ്പ് സ്പാനിഷ് ദേശീയ ഗാനം ആലപിച്ചപ്പോൾ നദാൽ വികാരാധീനനായി.
പതിനായിരത്തോളം ആരാധകരാണ് റാഫ, റഫ എന്ന വിളികളോടെ ഫൈനൽ മത്സരം കാണാനെത്തിയത്. ഡേവിസ് കപ്പിന് ശേഷം വിരമിക്കാനുള്ള തീരുമാനം നേരത്തെ തന്നെ നദാൽ എടുത്തിരുന്നു. 22 ഗ്രാൻഡ്സ്ലാമുകൾ ഉൾപ്പെടെ 92 കിരീടങ്ങൾ ഈ മുപ്പത്തിയെട്ടുകാരൻ നേടിയിട്ടുണ്ട്.
22 വര്‍ഷം നീണ്ട കരിയറിനാണ് അവസാനമാവുന്നത്.നെതര്‍ലാന്‍ഡ്സുമായുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയിനിനു വേണ്ടി സിംഗിള്‍സിലാണ് അദ്ദേഹം അവസാനമായി റാക്കറ്റേന്തിയത്. പക്ഷെ നെതര്‍ലാന്‍ഡ്സുമായുള്ള പോരാട്ടത്തില്‍ ബോട്ടിച്ച് വാന്‍ഡെ സാല്‍ഡ്ഷുല്‍പ്പിനോടു നദാല്‍ 4-6, 4-6നു കീഴടങ്ങുകയായിരുന്നു.
അതു വെറും കായികപരമായിട്ടുള്ള മാത്രമല്ല, വ്യക്തിപരമായിട്ടുള്ളതു കൂടിയാണെന്നു തനിക്കു തോന്നുന്നതായും 22 ഗ്രാന്റസ്ലാമുകള്‍ക്കു അവകാശിയായിട്ടുള്ള നദാല്‍ പറഞ്ഞു. എനിക്കു ലഭിച്ചിട്ടുള്ള സ്നേഹത്തെക്കുറിച്ചു ഞാന്‍ മനസിലാക്കുന്നു. കിരീടങ്ങളും നമ്ബറുകളുമെല്ലാം അവിടെയുണ്ട്. ആളുകള്‍ക്കു അവയെല്ലാം അറിയുകയും ചെയ്യാം. പക്ഷെ ഒരു മയോര്‍ക്കയെന്ന ചെറിയ ഗ്രാമത്തില്‍ നിന്നുള്ള നല്ലൊരു വ്യക്തിയായി ഓര്‍മിക്കപ്പെടാനാണ് ഞാന്‍ കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും നദാല്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്