ചെന്നൈ: തമിഴ്നാട്ടില്‍ ബിഎംഡബ്ല്യു കാറിടിച്ച് ബൈക്ക് യാത്രികനായ മാധ്യമപ്രവര്ത്തകന് ദാരുണാന്ത്യം. പോണ്ടി ബസാർ സ്വദേശിയായ പ്രദീപ് കുമാറാണ് മരിച്ചത്. തെലുങ്കിലെ പ്രമുഖ വാർത്താചാനലിലെ ക്യാമറാമാനായിരുന്നു പ്രദീപ്.
മധുരവോയല്‍-താംബരം എലിവേറ്റഡ് ബൈപ്പാസില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്. അമിത വേഗത്തിലെത്തിയ കാർ ബൈക്കിലിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അപകടം സംഭവിച്ചതോടെ ഡ്രൈവർ കാറുപേക്ഷിച്ച് സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കാറ് കിടക്കുന്ന കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. അപകട സ്ഥലത്ത് നിന്ന് 100 മീറ്റർ അകലെയാണ് മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. മരിച്ച യുവാവ് ബൈക്ക് ടാക്സി ഡ്രൈവർ കൂടിയാണെന്നാണ് വിവരം. സംഭവത്തില്‍ കാർ ഡ്രൈവർക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്