പാലക്കാട് തെരഞ്ഞെടുപ്പില്‍ പോളിങ് സമയം അവസാനിച്ചു. സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര. ഇതുവരെ 70.22 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.
അണികളുടെ ആവേശത്തിന് അനുസരിച്ച് പോളിങ് ശതമാനം ഉയരാത്തത് മുന്നണികളുടെ കണക്കുകൂട്ടലുകളും തെറ്റിക്കുന്നുണ്ട്. നഗരമേഖലകളില്‍ വോട്ടിങ് പൂര്‍ണമായിട്ടുണ്ട്. രാവിലെ ആറുമുതല്‍ തന്നെ പോളിങ് കേന്ദ്രങ്ങളില്‍ നീണ്ടനിരയായിരുന്നു.
എന്നാല്‍, പിന്നീട് പോളിങ് മന്ദഗതിയിലേക്ക് മാറി. മണപ്പുള്ളിക്കാവ് ട്രൂലൈന്‍ പബ്ലിക് സ്‌കൂളിലെ 88-ാം നമ്പര്‍ ബൂത്തില്‍ വിവി പാറ്റ് മെഷീനിലുണ്ടായ തകരാര്‍ വോട്ടെടുപ്പ് വൈകിപ്പിച്ചു.
ആദ്യ മണിക്കൂറുകളില്‍ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്ന നഗര മേഖലകളില്‍ ഒന്‍പത് മണിക്ക് ശേഷം വോട്ടെടുപ്പ് മന്ദഗതിയിലായി. എന്നാല്‍, ഗ്രാമ മേഖലകളില്‍ ഭേദപ്പെട്ട നിലയിലാണ് പോളിങ്.
പാലക്കാട്ടെ വെണ്ണക്കരയിലെ 48-ാം നമ്പര്‍ ബൂത്തില്‍ സംഘര്‍ഷമുണ്ടായി. ബൂത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് ചോദിച്ചെന്ന് ആരോപിച്ച് ബിജെപി,എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്