തിരുവനന്തപുരം: എല്‍ഡിഎഫിന്റെ പത്രപരസ്യവുമായി ബന്ധപ്പെട്ട് രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍.
ഒരു വ്യക്തിയെ ഫോക്കസ് ചെയ്യുന്ന രീതിയില്‍ കൊണ്ടുവന്നിരിക്കുന്ന പരസ്യം ഒരു ഇടതുപക്ഷ പ്രസ്ഥാനം ചെയ്യാന്‍ പാടില്ലാത്തായിരുന്നെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിന് ക്ഷീണം സംഭവിക്കാന്‍ പോകുന്നില്ലെന്നും പറഞ്ഞു.
പരസ്യത്തില്‍ സരിനെപ്പറ്റി രണ്ടു വാക്കുകള്‍ മാത്രമാണുള്ളത്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നില്ലായിരുന്നെങ്കില്‍ പരസ്യത്തില്‍ വെക്കാന്‍ ഒന്നും കാണില്ലായിരുന്നു എന്നും കെ മുരളാധരന്‍ വിമര്‍ശിച്ചു.
''ഒരിക്കലും ഒരു ഇടതു പക്ഷ പ്രസ്ഥാനം ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് എല്‍ഡിഎഫ് ചെയ്തത്. ഒരു സ്ഥാനാര്‍ത്ഥിയുടെ ഗുണ ഗണങ്ങളെ പറ്റി പറയുന്നതോ ഒരു ഗവണ്‍മെന്റിനെ പറ്റി പറയുന്നതോ പ്രശ്‌നമുള്ള കാര്യമല്ല.
എന്നാല്‍ ഒരു പാര്‍ട്ടിയില്‍ ചേര്‍ന്ന ഒരു വ്യക്തിയുടെ മുന്‍പ് സ്വീകരിച്ച രാഷട്രീയ നയത്തെ ഫോകസ് ചെയ്തുകൊണ്ട് വര്‍ഗീയ രീതിയിലാണ് പരസ്യം പ്രചരിപ്പിച്ചത്. അതൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് ചേര്‍ന്നതല്ല. പരസ്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല.'' കെ. മുരളീധരന്‍ വിമര്‍ശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്