ആരോട് ചോദിച്ചിട്ട്! വിവാദ പരസ്യം നൽകാൻ എൽഡിഎഫ് യേ‍ാഗത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഐ

NOVEMBER 20, 2024, 6:21 AM

പാലക്കാട്: ''സരിൻ തരം​ഗം'' വിവാദ പരസ്യത്തിൽ അമർഷം പുകയുകയാണ് സിപിഎമ്മിലും.  എൽഡിഎഫ് യേ‍ാഗത്തിൽ വിവാദ പരസ്യം നൽകാൻ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രധാനഘടകകക്ഷിയായ സിപിഐ പറയുന്നത്. 

 പരസ്യം വർഗീയത പരത്തുന്നതെന്ന് ആരേ‍ാപിച്ച് പ്രതിപക്ഷം ശക്തമായി രംഗത്തുവരികയും തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകുകയും ചെയ്തതേ‍ാടെയാണ് ഘടകകക്ഷികളിൽ രേ‍ാഷമുയർ‌ന്നത്. 

സ്ഥാനാർഥിയുടെ പരസ്യം നൽകുന്നത് സാധാരണമാണ്. വർഗീയ വിദ്വേഷം പ്രചരിപ്പിക്കലും ധ്രുവീകരണവും ഇടതുമുന്നണിയുടെ നയമല്ലെന്ന് സിപിഐ ജില്ലാസെക്രട്ടറി കെ.പി.സുരേഷ് രാജ് പറഞ്ഞു. 

vachakam
vachakam
vachakam

കൂടിയാലേ‍ാചനയില്ലാതെ ഒരു വിഭാഗം സിപിഎം നേതാക്കളെടുക്കുന്ന തീരുമാനങ്ങൾ വിവാദമാകുന്നത് മുന്നണിയെ മെ‍ാത്തത്തിൽ ആശയക്കുഴപ്പത്തിലാക്കുന്നതായി ഘടകകക്ഷികൾ കുറ്റപ്പെടുത്തുന്നു. 

സിപിഐ പാലക്കാട് മണ്ഡലം സെക്രട്ടറി കൂടിയായ മുരളി കെ.താരേക്കാടാണ് നിയേ‍ാജകമണ്ഡ‍ലം തിരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ. എന്നാൽ തിരഞ്ഞെടുപ്പു കമ്മിറ്റിയിൽ വിഷയം ചർച്ചയ്ക്കു വന്നതായി ഒ‍ാർക്കുന്നില്ലെന്ന് അദ്ദേഹവും പറഞ്ഞു. 


vachakam
vachakam
vachakam




vachakam
vachakam
vachakam




 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam