സാക്ഷിയായി ട്രംപ്: മസ്‌കിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാം വിക്ഷേപണവും വിജയം

NOVEMBER 20, 2024, 6:53 AM

വാഷിംഗ്ടണ്‍: ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് അവതരിപ്പിച്ച സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാം വിക്ഷേപണവും വിജയം കണ്ടു. ഇതോടെ ലോകത്തിലെ തന്നെ ശക്തവും വലിപ്പമേറിയ റോക്കറ്റ് സംവിധാനമായ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ രംഗത്ത് പുതിയ നേട്ടങ്ങള്‍ കുറിച്ചിരിക്കുകയാണ്. സ്പേസ് എക്സിന്റെ വടക്കന്‍ ടെക്സസിലെ സ്റ്റാര്‍ബേസ് ഫെസിറ്റിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടുകൂടിയാണ് വിക്ഷേപണം നടന്നത്.

സ്പേസ് എക്സ് സ്ഥാപകന്‍ മസ്‌കിനൊപ്പം നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വിക്ഷേപണത്തിന് സാക്ഷിയായി. ഭാവി ദൗത്യങ്ങള്‍ക്ക് നിര്‍ണായകമായ പരീക്ഷണമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ളതും അത്യന്തം സങ്കീര്‍ണവുമായ ദൗത്യമായിരുന്നു ഇത്. താപപ്രതിരോധ സംവിധാനവും തിരിച്ച് ഭൂമിയിലേക്ക് ഇറങ്ങുന്നതിനുള്ള പുതിയ ആശയങ്ങളും ദൗത്യത്തില്‍ പരീക്ഷിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam