ശശിധരൻ നായർക്ക് മന്ത്ര ഭീഷ്മാചാര്യ പുരസ്‌കാരം

NOVEMBER 20, 2024, 9:02 AM

അമേരിക്കയിലെ മലയാളി സംഘടനാ രംഗത്ത് ഇതിഹാസ തുല്യമായ സ്ഥാനം വഹിക്കുന്ന ശശിധരൻ നായർക്ക് മന്ത്ര (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് ) ഭീഷ്മാചാര്യ പുരസ്‌കാരം സമ്മാനിച്ചു.

അമേരിക്കയിലെ മലയാളി സമൂഹത്തിന് സംഘടനാ രംഗത്ത് നൽകിയ സമാനതകൾ ഇല്ലാത്ത  സംഭാവനകൾ പരിഗണിച്ചു നൽകിയ പ്രസ്തുത പുരസ്‌കാരം പ്രമുഖ കലാകാരനും ആർട്‌സ് അധ്യാപകനും, ഷാർലറ്റിലെ നൂറു കണക്കിന് കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന സ്റ്റുഡിയോ ഓഫ് വിഷ്വൽ ആർട്‌സ്‌ന്റെ ഉടമയുമായ ഗിരീഷ് നായരിൽ നിന്ന് ഏറ്റു വാങ്ങി. ഷാർലറ്റിൽ വച്ചു നടന്ന ശിവോഹം കൺവെൻഷൻ ശുഭാരംഭം ചടങ്ങിൽ ആണ് അദ്ദേഹം പുരസ്‌കാരം ഏറ്റു വാങ്ങിയത്.

മന്ത്രയുടെ ഹ്യൂസ്റ്റൻ കൺവെൻഷന്റെ വിജയത്തിനു പിന്നിലെ ചാലക ശക്തിയായി നില കൊണ്ട ശശിധരൻ നായരെ പോലെയുള്ളവരെ ആദരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു. സമഗ്രവും വ്യത്യസ്തവുമായ കർമ്മ പരിപാടികൾ ആവിഷ്‌ക്കരിച്ചു മുന്നോട്ടു പോകാൻ വേണ്ട കാര്യ പ്രാപ്തി ഉള്ള യുവാക്കൾക്കു മുൻതൂക്കം ഉള്ള ശക്തമായ നേതൃ നിര മന്ത്രക്ക് കൈമുതലായുണ്ട് എന്ന് മറുപടി പ്രസംഗത്തിൽ ശശിധരൻ നായർ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

1979ൽ ഹ്യൂസ്റ്റണിൽ എത്തിയ അദ്ദേഹം പിന്നീട് സംഘടനാ പ്രവർത്തനങ്ങളിൽ വ്യാപതൻ ആയി. അദ്ദേഹത്തിന്റെ സാമൂഹ്യ പ്രവർത്തനങ്ങളിൽ എക്കാലത്തും ഭാര്യ പൊന്നമ്മ നായർ മികച്ച പിന്തുണ നൽകുന്നു. ഫോമാ, ഫൊക്കാന, കെ.എച്.എസ്,കെ.എച്.എൻ.എ, കേരളാ കൾച്ചറൽ അസോസിയേഷൻ ഹ്യൂസ്റ്റൺ, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ തുടങ്ങി അസംഖ്യം സംഘടനകളുടെ പ്രസിഡന്റ് സ്ഥാനം വഹിച്ച അദ്ദേഹം ഫോമയുടെയും ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം നിർമാണം സാധ്യമാക്കിയ കെ.എച്.എസിന്റെയും സ്ഥാപക പ്രസിഡന്റ് കൂടിയാണ്.

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പ്രാരംഭഘട്ടം മുതൽ നേതൃനിരയിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ഉൾപ്പടെയുള്ള പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം വിവിധ കമ്മിറ്റികളിൽ നിസ്തുലമായ സേവനം അനുഷ്ഠിച്ചു വരുന്നു. അമേരിക്കയിലെ ഹൈന്ദവ - ദേശീയ സംഘടനാ രംഗത്ത് വെല്ലുവിളികൾ നിറഞ്ഞ പല സാഹചര്യങ്ങളെയും നേരിട്ട് ഹ്യൂസ്റ്റണിൽ വിജയകരമായ കൺവെൻഷൻ നടത്തിയ പരിണിത പ്രജ്ഞൻ ആയ നേതാവ് കൂടി ആണ് അദ്ദേഹം.

മലയാളി ബിസിനസ് സംരഭകരിൽ അമേരിക്കയിലെ തന്നെ ശ്രദ്ധേയമായ വ്യക്തിത്വത്തിനുടമയാണ് ശശിധരൻ നായർ. മൂന്ന് പതിറ്റാണ്ടിൽ ഏറെയായി ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി സംരഭങ്ങൾക്ക് ചുക്കാൻ പിടിച്ചു. ഹെൽത്ത് കെയർ രംഗത്തും റിയൽ എസ്റ്റേറ്റ് രംഗത്തും ഒരു പോലെ തിളങ്ങിയ അദ്ദേഹം പിന്നീട് സംഘടനാ രംഗത്തും തന്റെ സാന്നിധ്യം ശക്തമാക്കികൊണ്ടു നിറഞ്ഞു നിൽക്കുന്നു.

vachakam
vachakam
vachakam

ചരിത്രം സൃഷ്ടിച്ച സംഘടനാരംഗത്തെ നാല് പതിറ്റാണ്ടിലേറെയുള്ള അദ്ദേഹത്തിന്റെ അനുഭവ പരിചയം മന്ത്രക്ക് കരുത്തു പകരും എന്ന് വിലയിരുത്തപ്പെടുന്നു. വിവിധ സംഘടനകൾ സങ്കീർണമായ സാഹചര്യങ്ങളിൽ കടന്നു പോയപ്പോൾ തന്റെ നേതൃപാടവത്തിന്റെ മികവിൽ അതിനെ അതിജീവിച്ച പാരമ്പര്യമുള്ള വ്യക്തിത്വത്തിനുടമയായ അദ്ദേഹത്തിന്റെ അഡ്‌വൈസറി ബോർഡിലെ സാന്നിധ്യം, മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് മാർഗദീപം ആയിരിക്കും എന്ന് മന്ത്രയുടെ വിവിധ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

രഞ്ജിത് ചന്ദ്രശേഖർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam