ഫുകെറ്റ്: നൂറിലേറെ യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം കുടുങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് 80 മണിക്കൂറുകള്‍ പിന്നിട്ടു. സാങ്കേതികത്തകരാറിനെത്തുടര്‍ന്നാണ് വിമാനം തായ്‌ലാന്‍ഡിലെ ഫുകെറ്റില്‍ കുടുങ്ങിക്കിടക്കുന്നത്.
മണിക്കൂറുകളോളം കാത്തുനിന്ന യാത്രക്കാര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രതിഷേധം മറിയിച്ചു. എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് തൃപ്തികരമായ മറുപടിയുണ്ടായില്ലെന്ന് യാത്രക്കാര്‍ ആരോപിച്ചു. സ്ത്രീകളും പ്രായം ചെന്നവരും വിമാനത്തിലുണ്ടായിരുന്നു. സംഭവത്തില്‍ എയര്‍ ഇന്ത്യയോട് വ്യോമയാനമന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടായതില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. ഡ്യൂട്ടി സമയപരിധി കാരണമാണ് നവംബര്‍ 16 ന് വിമാനം പറത്താനാകാഞ്ഞതെന്നും 17 ന് യാത്ര തിരിച്ചെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടായതോടെ അടിയന്തര ലാന്‍ഡിങ് വേണ്ടിവന്നെന്നുമാണ് കമ്പനി വിശദീകരണം.
യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും തിരിച്ച് നല്‍കുമെന്നും പാതിയോളം പേരെ ഇതിനോടകം മറ്റ് വിമാനത്തില്‍ തിരിച്ചയച്ചെന്നും വ്യക്തമാക്കി. നിലവില്‍ ഫുകെറ്റില്‍ തുടരുന്നവര്‍ക്ക് താമസസൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. അവരെയും വൈകാതെ തിരിച്ചയക്കാനാകുമെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു.
നവംബര്‍ 16-ന് രാത്രി ഫുകെറ്റ് വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. സാങ്കേതികത്തകരാര്‍ നേരിടുന്നതിനാല്‍ വിമാനം ആറ് മണിക്കൂര്‍ വൈകുമെന്നായിരുന്നു അധികൃതരുടെ അറിയിപ്പ്. അത്രയും മണിക്കൂര്‍ കാത്ത് നിന്ന യാത്രക്കാരെ പിന്നീട് വിമാനത്തില്‍ കയറ്റിയെങ്കിലും ഒരു മണിക്കൂറിന് ശേഷം തിരിച്ചിറക്കുകയായിരുന്നു. പിന്നാലെ വിമാനം റദ്ദാക്കിയതായും അറിയിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം സാങ്കേതിക തകരാര്‍ പരിഹരിച്ചെന്ന് പറഞ്ഞ് യാത്രക്കാരെ വിമാനത്തില്‍ കയറ്റുകയും യാത്ര ആരംഭിക്കുകയും ചെയ്തു. രണ്ടരമണിക്കൂര്‍ പറന്നതിന് ശേഷം വീണ്ടും സാങ്കേതികത്തകരാറെന്ന് പറഞ്ഞ് ഫുകെറ്റ് വിമാനത്താവളത്തില്‍ തിരിച്ചിറക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്