യന്ത്രത്തകരാർ: വോട്ട് ചെയ്യാതെ സരിൻ മടങ്ങി 

NOVEMBER 20, 2024, 9:10 AM

പാലക്കാട്: പാലക്കാട് 88ാം നമ്പർ ബൂത്തിൽ വിവി പാറ്റിൽ സാങ്കേതിക പ്രശ്നത്തെ തുടർന്ന് പോളിം​ഗ് ഒരു മണിക്കൂർ വൈകി.

വിവി പാറ്റ് ഡിസ്പ്ലേയിലെ സാങ്കേതിക പ്രശ്നം പരിഹരിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചിരുന്നു. 

 എൽഡിഎഫ് സ്ഥാനാർത്ഥി പി  സരിനും ഭാര്യ സൌമ്യ സരിനും വോട്ട് ചെയ്യാനെത്തിയ ബൂത്തിലാണ് സാങ്കേതിക പ്രശ്നമുണ്ടായത്.  സരിൻ വോട്ട് ചെയ്യാതെ മടങ്ങിപ്പോകുകയാണുണ്ടായത്. 

vachakam
vachakam
vachakam

ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ കൽപാത്തി ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. എൻഡിഎയ്ക്ക് അനുകൂലമായ വിധിയെഴുത്ത് ഉണ്ടാകുമെന്ന് കൃഷ്ണകുമാർ പ്രതികരിച്ചു.

പാലക്കാട്ടെ ജനങ്ങളുടെ മനസ് തനിക്കൊപ്പമെന്ന് എൽഡിഎഫ്  സ്ഥാനാർത്ഥി  പി സരിൻ പറഞ്ഞു. മികച്ച ഭൂരിപക്ഷം നേടുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam