ഇന്ത്യൻ ആർമി ഓഫീസർ മേജർ മുകുന്ദ് വരദരാജൻറെ ജീവിതകഥ പറയുന്ന 'അമരൻ' എന്ന ശിവകാർത്തികേയൻ ചിത്രം ബോക്സ്‌ഓഫീസുകള്‍ തകർത്ത് മുന്നേറുകയാണ്. ഇപ്പോള്‍ മറ്റൊരു ആർമി ഓഫീസറുടെ ജീവിതകഥ പറയുന്ന ചിത്രമാണ് പുറത്തുവരുന്നത്. '120 ബഹാദൂർ' എന്നാണ് ചിത്രത്തിന്റെ പേര്.
1962 ലെ റെസാങ്-ലാ യുദ്ധത്തിലെ വീരനായകന്‍ ഇന്ത്യൻ ആർമി ഓഫീസർ മേജർ ഷൈതാൻ സിങ്ങിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. 120 ബഹാദൂറിന്‍റെ ഔദ്യോഗിക പോസ്റ്റർ നടൻ ഫർഹാൻ അക്തർ തിങ്കളാഴ്ച പങ്കുവച്ചു.
'1962 കഴിഞ്ഞ് 62 വർഷം കഴിഞ്ഞു. ഇന്ന്, റെസാങ് ലായിലെ വീരന്മാരുടെ സമാനതകളില്ലാത്ത ധീരതയെയും ത്യാഗത്തെയും ഞങ്ങള്‍ ആദരിക്കുന്നു. അവരുടെ കഥ കാലക്രമേണ പ്രതിധ്വനിക്കുകയാണ്, സ്വാതന്ത്ര്യത്തിന്‍റെ വിലയെക്കുറിച്ചും ഐക്യത്തിൻ്റെ ശക്തിയെക്കുറിച്ചും നമ്മെ അത് ഓർമ്മിപ്പിക്കുന്നു. നമ്മുടെ രാജ്യത്തെ പ്രതിരോധിക്കുന്നതില്‍ സമാനതകളില്ലാത്ത ധീരത പ്രകടിപ്പിച്ച ആ സംഘത്തിന് ഒരു പ്രത്യേക സല്യൂട്ട്', സോഷ്യല്‍ മീഡിയയില്‍ പോസ്റ്റർ പങ്കുവച്ച് ഫർഹാൻ ആക്തര്‍ കുറിച്ചു.
ഫർഹാൻ ആക്തറാണ് മേജർ ഷൈതാൻ സിങ്ങായി ചിത്രത്തില്‍ എത്തുന്നത്. സെപ്റ്റംബറില്‍ ഫർഹാന്‍റെ തന്നെ പ്രൊഡക്ഷൻ കമ്ബനിയായ എക്സല്‍ എന്‍റര്‍ടെയ്മെന്‍റ് ഇൻസ്റ്റഗ്രാമില്‍ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. രസ്നീഷ് 'റസി' ഘായി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിത് ത്രിവേദിയാണ് സംഗീതം. 2025 ല്‍ ചിത്രത്തിന്‍റെ റിലീസ് ഉണ്ടാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്