രോഹിത് ഷെട്ടി കോപ് യൂണിവേഴ്സില് അടുത്തിടെ പുറത്തിറങ്ങിയ മള്‍ട്ടി സ്റ്റാർ ചിത്രമായിരുന്നു 'സിംഗം എഗെയ്ന്'. ചിത്രത്തില്‍ ഏറെ ശ്രദ്ധനേടിയ കഥാപത്രമായിരുന്നു ദീപിക പദുക്കോണിന്റെ 'ലേഡി സിംഗം' എന്ന ശക്തി ഷെട്ടി. ഒരു കാമിയോ കഥാപാത്രത്തിന് വേണ്ടി വെറുതെ വന്നതല്ല ദീപിക എന്നാണ് രോഹിത് പറയുന്നത്.
തന്റെ കോപ്പ് യൂണിവേഴ്സില് വെറുതെ തലകാണിച്ചുപോകാന്‍ വന്നയാളല്ല 'ലേഡി സിംഗം' എന്നും ശക്തി ഷെട്ടിയെ കേന്ദ്രകഥാപാത്രമാക്കിയുള്ള ചിത്രം ആലോചനയിലാണ് എന്നും പറഞ്ഞിരിക്കുകയാണ് രോഹിത് ഷെട്ടി.
'ലേഡി സിംഗത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. അവളുടെ സ്വഭാവവും രീതികളുമൊക്കെ. എന്നാല്‍ എഴുത്തുകാരനും സംവിധായകനുമെന്ന നിലയില്‍ ആ കഥാപാത്രത്തിന്റെ കുട്ടിക്കാലത്തെക്കുറിച്ചും ഇതുവരെയുള്ള യാത്രയെക്കുറിച്ചും ഒക്കെ കൂടുതല്‍ അറിയേണ്ടതായുണ്ട്.
വളരെ താല്പര്യം ജനിപ്പിക്കുന്ന ഒരു വിഷയമാണത്. അതേക്കുറിച്ച് നന്നായി ആലോചിക്കുന്നുണ്ട്. നമുക്ക് സമയം ധാരാളമുണ്ട്, എന്തായാലും ദീപികയുടെ 'ലേഡി സിംഗം' ഒറ്റയ്ക്ക് വേട്ടയ്ക്കിറങ്ങും എന്ന കാര്യം ഉറപ്പാണ്.ഒരു വനിതാ പോലീസ് ഓഫീസര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം 'ലേഡി സിംഗം' എന്ന പേരില്‍തന്നെയാവും എത്തുക'.-രോഹിത് ഷെട്ടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്