സ്കാർലറ്റ് വിച്ച് എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ ഹോളിവുഡ് നടിയാണ് എലിസബത്ത് ഓൾസെൻ. എന്തുകൊണ്ടാണ് താൻ ഇപ്പോഴും സൂപ്പർഹീറോ ലോകത്ത് തുടരുന്നതെന്ന് എലിസബത്ത് അടുത്തിടെ പങ്കുവെച്ചു.
മാർവൽ സ്റ്റുഡിയോ തനിക്ക് വലിയ പ്രചോദനമാണ്. മാർവലിൻ്റെ ഭാഗമാകുമ്പോൾ തന്നെ ചെറിയ സിനിമകളും ചെയ്യാറുണ്ടെന്ന് എലിസബത്ത് പറഞ്ഞു.
'എനിക്കിങ്ങനെ അവര്‍ക്ക് വേണ്ടിയൊരു സിനിമ, എന്റെ ഇഷ്ടത്തിനൊരു സിനിമ എന്ന് ചിന്തിക്കാനുള്ള അവസരം വന്നിട്ടില്ല. കാരണം മാര്‍വെല്‍ എനിക്ക് എന്റെ ഇഷ്ടത്തിനുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കാനും അതില്‍ അഭിനയിക്കാനുമുള്ള സ്വാതന്ത്ര്യം തരുന്നുണ്ട്', എലിസബത്ത് വ്യക്തമാക്കി.
മാർവൽ തന്റെ ജീവിതത്തിലെ ഒരു നിർണായക ഭാഗമാണെങ്കിലും, എലിസബത്ത് ഇപ്പോൾ വ്യത്യസ്ത കഥാപാത്രങ്ങൾക്ക് മുൻഗണന നൽകുന്നു. ‘ഡോക്ടർ സ്ട്രേഞ്ച് 2’ എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം എംസിയുവിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് തനിക്ക് ഒന്നും പറയാനാകില്ലെന്നും എന്നാൽ ചിത്രത്തിന് സ്കാർലറ്റ് വിച്ചിൻ്റെ സാന്നിധ്യം ആവശ്യമാണെങ്കിൽ തിരിച്ചുവരവ് പരിഗണിക്കുമെന്നും താരം കൂട്ടിച്ചേർത്തു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്