കാൻ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയുടെ അഭിമാനമായി തിളങ്ങിയ ചിത്രം 'ഓള്‍ വി ഇമാജിൻ ആസ് ലൈറ്റി'ന്‍റെ ഒടിടി സ്ട്രീമിങ് പ്രതിസന്ധിയിലെന്ന് സംവിധായകൻ ഹൻസല്‍ മേത്ത. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഒടിടിയില്‍ വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
ദി ന്യൂയോർക്ക് ദിനപത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയായാണ് സംവിധായകന്റെ പ്രതികരണം.'ഞാൻ അറിഞ്ഞത് വച്ച് ഒരു ഒടിടി പ്ലാറ്റ്‌ഫോമും ആ സിനിമ വാങ്ങിയിട്ടില്ല. ഇന്ത്യയില്‍ സ്വതന്ത്ര സിനിമകള്‍ക്ക് സംഭവിക്കുന്ന യാഥാര്‍ത്ഥ്യമാണിത്. എന്‍റെ ധാരണ തെറ്റാണെന്ന് തെളിയിക്കപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു.'
പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള്‍ വി ഇമാജിൻ ആസ് ലൈറ്റ് 2023-ലെ കാനില്‍ ഗ്രാൻഡ് പ്രിക്സ് അവാർഡ് നേടിയിരുന്നു. റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. ഫ്രാൻസിലെയും ഇറ്റലിയിലെയും ചലച്ചിത്രോത്സവങ്ങളില്‍ പ്രശംസ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്. ഓള്‍ വി ഇമെയ്‌ജിൻ അസ് ലൈറ്റ് നവംബർ 22ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്