മുംബൈ: മഹാരാഷ്ട്രയില്‍ വോട്ടെടുപ്പിന് തൊട്ട് മുമ്പ് എന്‍സിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലേയ്ക്കെതിരെ ആരോപണവുമായി ബിജെപി. സുപ്രിയ ക്രിപ്റ്റോ കറന്‍സി തട്ടിപ്പുക്കേസില്‍ പങ്കാളിയായെന്നാണ് ആരോപണം. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ ആരോപണം.
വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായ രവീന്ദ്രനാഥ് പാട്ടീലാണ് 2018-ല്‍ സുപ്രിയയും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പട്ടോളയും ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. തട്ടിപ്പ് നടത്തിയ പണം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചു എന്നാണ് ആരോപണം. ഇതേറ്റെടുത്താണ് ബിജെപി സുപ്രിയയ്ക്കെതിരെ രംഗത്തെത്തിയത്.
അതേസമയം പോളിങ്ങിന് മുമ്പ് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാജപ്രചാരണം നടത്തുകയാണെന്ന് സുപ്രിയ സുലേ വ്യക്തമാക്കി. വ്യാജ ആരോപണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും സൈബര്‍ സെല്ലിനും പരാതി നല്‍കിയതായും സുപ്രിയ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്