സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള ബറോഡ ടീമിനെ ക്രുനാല്‍ പാണ്ഡ്യ നയിക്കും. സഹോദരന് ഹാര്‍ദിക് പാണ്ഡ്യയും ടീമിലുണ്ട്.
ഐപിഎല്‍ 2024 മെഗാ ലേലം ജിദ്ദയില്‍ നടക്കുന്നതിന് ഒരു ദിവസം മുമ്പ് നവംബര്‍ 23നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് ഹാര്‍ദിക് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്.
2018-19 രഞ്ജി ട്രോഫി സീസണിലാണ് ബറോഡയ്ക്കുവേണ്ടി അദ്ദേഹം അവസാനമായി കളിച്ചത്, അതേസമയം സയ്യിദ് മുഷ്താഖ് അലിയില്‍ താരം അവസാനമായി കളിച്ചത് 2016 ജനുവരിയിലാണ്.
ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് കൊണ്ടാണ് താരം ആഭ്യന്തര സീസണില്‍ നിന്ന് വിട്ടുന്നത്. പിന്നെ നിരന്തരമായ പരിക്കും വില്ലനായി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഈയിടെ കേന്ദ്ര കരാറുള്ള കളിക്കാര്‍ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കൡക്കണമെന്ന് നിര്‍ബന്ധിച്ചിരുന്നു. ഈ നിര്‍ദ്ദേശമാണ് ഹാര്‍ദിക്കിനെ ആഭ്യന്തര സീസണ് കളിക്കാന്‍ നിര്ബന്ധിപ്പിച്ചതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്