സൗദി അറേബ്യയിലെ ജിദ്ദയിൽ ഈ മാസം 23നും 24നും നടക്കുന്ന ഐപിഎൽ ലേലത്തിൽ പങ്കെടുക്കാൻ 13കാരനും. ബിഹാറിൽ നിന്നുള്ള 13കാരൻ വൈഭവ് സൂര്യവൻശിയാണ് ലേലത്തിനായി പേര് രജിസ്റ്റർ ചെയ്തിട്ടുള്ള 574 താരങ്ങളുടെ അന്തിമപട്ടികയിൽ ഇടം നേടിയത്. 30 ലക്ഷം രൂപയാണ് വൈഭവിന്റെ അടിസ്ഥാന വില.
2011 മാർച്ച് 27ന് ജനിച്ച വൈഭവ് ഈ വർഷം ജനുവരിയിൽ തന്റെ 12-ാം വയസിൽ ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 1986നുശേഷം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇതോടെ വൈഭവ് സ്വന്തമാക്കിയിരുന്നു. ഇത്തവണ ഐപിഎൽ ലേലത്തിൽ ഏതെങ്കിലും ടീമിലെത്തിയാൽ ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കും. ഇടം കൈയൻ ബാറ്ററായ വൈഭവ് ഐപിഎൽ ലേലപ്പട്ടികയിൽ 491ാം പേരുകാരനാണ്.
സെപ്തംബറിൽ ഓസ്‌ട്രേലിയക്കെതിരായ അണ്ടർ 19 യൂത്ത് ടെസ്റ്റിൽ ഇന്ത്യക്കായി കളിച്ച വൈഭവ് 62 പന്തിൽ 104 റൺസടിച്ചതോടെയാണ് ശ്രദ്ധേയനായത്. ഇതോടെ വരാനിരിക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലും വൈഭവിന് ഇടം ലഭിച്ചു. ഇതുവരെ കളിച്ച അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 100 റൺസാണ് വൈഭവ് നേടിയത്. 41 റൺസാണ് ഉയർന്ന സ്‌കോർ. രഞ്ജി ട്രോഫിയിൽ നിലവിൽ ബിഹാറിന്റെ താരമാണ് വൈഭവ്.
വൈഭവ് കഴിഞ്ഞാൽ 17കാരനായ ആയുഷ് മാത്രെയാണ് ഐപിഎൽ ലേലത്തിനെത്തുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരം. 18കാരൻ ആന്ദ്രെ സിദ്ധാർത്ഥ്, ദക്ഷിണാഫ്രിക്കയുടെ ക്വെന മഫാക്ക(18), അഫ്ഗാിസ്ഥാന്റെ അള്ളാ ഹാസാഫ്‌നർ(18) എന്നിവരാണ് ഐപിഎൽ ലേലത്തിനെത്തു മറ്റ് കൗമാരതാരങ്ങൾ. പേസ് ബൗളറായ മഫാക്ക വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കക്കായി അരങ്ങേറിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്