ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ നയിക്കാൻ രോഹിത് ശർമ ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
ഭാര്യ റിതികയുടെ പ്രസവത്തെ തുടർന്ന് നാട്ടിൽ തുടരുന്ന രോഹിത് ശർമ പെർത്തിൽ 22ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് കളിക്കില്ല. ഡിസംബർ ആറിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ നയിക്കാൻ രോഹിത് തിരിച്ചെത്തും. ഇപ്പോൾ രോഹിത്തിന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്ടനും ബി.സി.സി.ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി.
രോഹിത്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ആദ്യ ടെസ്റ്റിന് മുമ്പ് ഓസ്‌ട്രേലിയയിൽ എത്തുമായിരുന്നു എന്നാണ് ഗാംഗുലി പറയുന്നത്. ഗാംഗുലിയുടെ വാക്കുകൾ... ''ടീമിന് രോഹിത്തിന്റെ നേതൃത്വം ആവശ്യമുള്ള സമയമാണിത്. രോഹിത് ഉടൻ പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകിയതായി ഞാനറിഞ്ഞു. എത്രയും വേഗം അദ്ദേഹം ഓസ്‌ട്രേലിയയിലെത്തുമെന്ന് എനിക്കുറപ്പുണ്ട്. അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ആദ്യ ടെസ്റ്റിന് മുമ്പ് എത്തുമായിരുന്നു. ഇതൊരു വലിയ പരമ്പരയാണ്, ഇതിന് ശേഷം രോഹിത് മറ്റൊരു പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലേക്ക് പോകില്ല.'' ഗാംഗുലി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്