വെല്ലിംഗ്ടണ്‍: കൊക്കെയ്ൻ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് താരം ഡഗ് ബ്രേസ്വെലിന് വിലക്ക് ഏർപ്പെടുത്തി.
നിരോധിത ലഹരിവസ്തു താരം ഉപയോഗിച്ചതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞതിനെ തുടർന്നാണ് ക്രിക്കറ്റില്‍ നിന്ന് ഒരു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയത്. ദ സ്പോർട്സ് ഇന്റഗ്രിറ്റി കമ്മീഷൻ ടി. കാഹു റൗനുയിയാണ് താരത്തിന് വിലക്ക് ഏർപ്പെടുത്തിയത്.
കഴിഞ്ഞ ജനുവരിയില്‍ സെന്‍ട്രല്‍ സ്റ്റാഗ്സും വെല്ലിംഗ്ടണും തമ്മിലുള്ള ടി20 മത്സരത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് 34കാരന് നിരോധിത ലഹരി വസ്തു ഉപയോഗിച്ചെന്ന് തെളിഞ്ഞത്.
ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി ന്യൂസിലൻഡിനായി 69 മത്സരങ്ങള്‍ (28 ടെസ്റ്റുകള്‍, 21 ഏകദിനങ്ങള്‍, 20 ടി20കള്‍) അദ്ദേഹം കളിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്