വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ജപ്പാനെ 3-0ന് പരാജയപ്പെടുത്തി തങ്ങളുടെ അപരാജിത റെക്കോർഡുമായി സെമിഫൈനലിൽ പ്രവേശിച്ചു. മികച്ച ഫോം തുടരുന്ന സ്‌ട്രൈക്കർ ദീപികയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് ഇന്ത്യയുടെ പ്രകടനം.
37ാം മിനിറ്റിൽ വൈസ് ക്യാപ്ടൻ നവനീത് കൗർ ആണ് ആദ്യം ജപ്പാന്റെ വല ചലിപ്പിച്ചത്. അവസാന പാദത്തിൽ പെനാൽറ്റി കോർണറുകളാണ് ദീപിക ഗോളുകളാക്കിയത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ഇന്ത്യ ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി. ഒളിമ്പിക് വെള്ളി മെഡൽ ജേതാക്കളായ ചൈന (12 പോയിന്റ്) പിന്നിലാണ്.
ചൊവ്വാഴ്ച നടക്കുന്ന സെമിയിൽ ഇന്ത്യ ജപ്പാനെയും ചൈന മലേഷ്യയെയും നേരിടും. ടൂർണമെന്റിലെ മുൻനിര സ്‌കോററായ ദീപിക ഇപ്പോൾ നാല് ഫീൽഡ് ഗോളുകളും അഞ്ച് പെനാൽറ്റി കോർണറുകളും ഒരു പെനാൽറ്റി സ്‌ട്രോക്കും ഉൾപ്പെടെ 10 ഗോളുകൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ഗോൾമുഖത്തേക്ക് ഒരു ഷോട്ട് പോലും എടുക്കാൻ ജപ്പാന് സാധിച്ചില്ല.
ഉദിതയും സുശീല ചാനുവും നയിച്ച ഇന്ത്യൻ പ്രതിരോധത്തിനാണ് ഇതിന്റെ ക്രെഡിറ്റ്. മറ്റ് മത്സരങ്ങളിൽ മലേഷ്യ 20ന് തായ്‌ലാൻഡിനെ തോൽപ്പിച്ചപ്പോൾ ചൈന അതേ മാർജിനിൽ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്