ഗ്രോ ഐലറ്റ് : ഇംഗ്ളണ്ടിനെതിരായ അഞ്ചു മത്സര പരമ്പരയിലെ ആദ്യ മൂന്ന് കളികളിലും തോറ്റിരുന്ന വെസ്റ്റ് ഇൻഡീസ് നാലാം ട്വന്റി20യിൽ അഞ്ചുവിക്കറ്റ് വിജയം നേടി.
ഡാരെൻ സമി നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ളണ്ട് ഉയർത്തിയ 218/5 എന്ന സ്കോർ അഞ്ചുവിക്കറ്റുകളും ആറു പന്തുകളും ബാക്കിനിൽക്കേ ആതിഥേയർ മറികടക്കുകയായിരുന്നു.
ഫിൽ സാൾട്ട് (55), ജേക്കബ് ബിതെൽ (62), ജോസ് ബട്ട്ലർ (38), വിൽ ജാക്സ് (25), സാം കറൻ (24*) എന്നിവരുടെ പ്രയത്നത്തിലൂടെയാണ് ഇംഗ്ളണ്ട് 218ലെത്തിയത്. മറുപടിക്കിറങ്ങിയ വിൻഡീസിന് വേണ്ടി എവിൻ ലെവിസ് (31 പന്തുകളിൽ 68 റൺസ്), ഷായ് ഹോപ്പ് (24 പന്തുകളിൽ 53), നായകൻ റോവ്മാൻ പവൽ (38), ഷേൻ റൂതർഫോർഡ് (29) എന്നിവരാണ് വിജയം നേടിയെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്