ഐ.സി.സി. പുരുഷ ടി20 ബാറ്റര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ വന്‍ കുതിച്ചുചാട്ടം നടത്തി ഇന്ത്യയുടെ തിലക് വര്‍മ. 69 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാംസ്ഥാനത്താണ് തിലക്. ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങും തിലകിന്റേതുതന്നെ. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട് എന്നിവര്‍ മാത്രമാണ് തിലകിന് മുന്‍പിലുള്ളത്.
നാല് മത്സരങ്ങളുള്ള പരമ്പരയിൽ ഇരുവരും രണ്ട് സെഞ്ച്വറി വീതം നേടി. തിലക് തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടി. ആദ്യ മത്സരത്തിലും അവസാന മത്സരത്തിലും സഞ്ജു സെഞ്ച്വറി നേടിയിരുന്നു.
നാല് മത്സരങ്ങളിൽ നിന്ന് 280 റൺസ് നേടിയ തിലക് വർമ്മ സെഞ്ച്വറി നേടിയ രണ്ട് മത്സരങ്ങളിലും പുറത്താകാതെ നിന്നു. 140 ശരാശരിയും 198.58 സ്ട്രൈക്ക് റേറ്റുമായി അദ്ദേഹം പരമ്പരയിലെയും മത്സരത്തിലെയും കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
രണ്ടാമത്തെയും മൂന്നാമത്തെയും ടി20യിൽ സഞ്ജുവിന് റൺസ് നേടാനാകാത്തത് തിരിച്ചടിയായി. അവസാന മത്സരത്തിൽ സെഞ്ച്വറി നേടുകയും ടി20 ടീമിൽ ഓപ്പണറായി സ്ഥാനം ഉറപ്പിക്കുകയും ചെയ്ത സഞ്ജു, പരമ്പരയിൽ 72 ശരാശരിയിലും 194.58 സ്‌ട്രൈക്ക് റേറ്റിലും 216 റൺസ് നേടി.
അതേസമയം ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതായിരുന്ന സൂര്യകുമാര്‍ യാദവ് നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ബാറ്റിങ് ഓഡറില്‍ തന്നെക്കാള്‍ മുന്നില്‍ തിലകിന് അവസരം നല്‍കിയിരുന്നു. നാലു മത്സരങ്ങളില്‍നിന്നായി 26 റണ്‍സാണ് ക്യാപ്റ്റന്റെ സമ്പാദ്യം.
യശസ്വി ജയ്‌സ്വാളാണ് റാങ്കിങ്ങില്‍ എട്ടാമത്. ഗെയ്ക്‌വാദ് പതിനഞ്ചാമതുമാണ്. ഓള്‍റൗണ്ടര്‍മാരില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ ഒന്നാംസ്ഥാനം നിലനിര്‍ത്തി. ബൗളര്‍മാരില്‍ ഇംഗ്ലണ്ടിന്റെ ആദില്‍ റാഷിദ് ഒന്നാമതും ശ്രീലങ്കയുടെ വനിന്ദു ഹസരങ്ക രണ്ടാമതുമാണ്. എട്ടാമതുള്ള രവി ബിഷ്‌ണോയ് ആണ് ഇന്ത്യക്കാരില്‍ മുന്നില്‍. അര്‍ഷ്ദീപ് സിങ് ഒന്‍പതാമതുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്