മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ കൃത്രിമം നടന്നതായി ആരോപണം. ഇവിഎം മെഷീനുമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച വാഹനം ആക്രമിച്ചു.
ഹൈജാക്ക് ചെയ്യാനുള്ള ശ്രമം ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ വാഹനം തടയുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഉദ്യോഗസ്ഥനെയും യന്ത്രത്തെയും സ്റ്റേഷനിലേക്ക് മാറ്റി.
തുടർന്ന് ബിജെപി, കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. ഇവിഎം മെഷീൻ വോട്ടെടുപ്പിന് ഉപയോഗിച്ചതല്ലെന്നാണ് പൊലീസ് പറയുന്നത്.
ഇവിഎം തകരാറിലായാൽ പകരം ഉപയോഗിക്കാനായി സൂക്ഷിച്ചുവച്ചതാണെന്നാണ് വിശദീകരണം. വോട്ടെടുപ്പിൽ ഈ ഇവിഎം മെഷീൻ ഉപയോഗിച്ചിട്ടില്ലെന്നും പൊലീസിന് വിശദീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്