എറണാകുളത്ത് കോളേജിൽ  സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി 

NOVEMBER 21, 2024, 12:07 PM

കൊച്ചി: എറണാകുളത്ത് കോളേജിൽ ജപ്തി നടപടി. വായ്പയെടുത്ത നാലു കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി സ്വീകരിക്കുന്നത്.

പലിശയടക്കം 19 കോടിയോളം രൂപ കോളേജ് ഇനി അടയ്ക്കാനുണ്ട്. എറണാകുളം പറവൂർ മാഞ്ഞാലി എസ്എൻജിഐ എസ് ടി കോളേജിലാണ് സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി. 

ബാങ്ക് അധികൃതരെ വിദ്യാർത്ഥികളും ജീവനക്കാരും രക്ഷിതാക്കളും തടയാൻ സാധ്യതയുള്ളതിനാൽ തന്നെ കോളേജിനകത്ത് വൻ പൊലീസ് സന്നാഹമേർപ്പെടുത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

രക്ഷിതാക്കൾ കോളേജിൽ പ്രതിഷേധിക്കുന്നുണ്ട്. ബാങ്ക് അധികൃതരും കോളേജിലെത്തി. പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ തവണ ജപ്തി നടപടികൾ ഉപേക്ഷിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam