ഖലിസ്താൻ വാദി ഹർദീപ് സിങ് നിജ്ജാർ കൊലപാതകത്തിലെ നരേന്ദ്ര മോദിയുടെ പങ്ക് സൂചിപ്പിക്കുന്ന കനേഡിയൻ മാധ്യമറിപ്പോർട്ടിൽ പ്രതികരണവുമായി ഇന്ത്യ.
ഇത്തരം പരിഹാസ്യമായ പ്രസ്താവനകൾ അവർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളിൻ്റെ പ്രതികരണം. നിജ്ജാർ കൊലപാകത്തിലെ ഗൂഢാലോചന പ്രധാനമന്ത്രി മോദിക്ക് അറിയാമായിരുന്നുവെന്ന ആരോപണമാണ് കനേഡിയൻ പത്രത്തിൽ അച്ചടിച്ചു വന്നത്.
ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യ-കാനഡ ബന്ധം നാൾക്കുനാൾ വഷളാവുകയാണ്. കഴിഞ്ഞ ദിവസം കനേഡിയൻ പത്രമായ ദി ഗ്ലോബ് ആൻഡ് മെയിലിൽ വന്ന വാർത്തയാണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പേര് വെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകളാണ് പത്രത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് കാനേഡിയൻ സുരക്ഷാ ഏജൻസികൾ വിശ്വസിക്കുന്നതായി പത്രകുറിപ്പിൽ പറയുന്നു. ന്യൂഡൽഹിയിൽ നിന്ന് വിദേശ ഇടപെടലുകൾ നടത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രധാനമന്ത്രിയ്ക്ക് പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരും കൊലപാതകത്തിൽ ഇടപെടലുകൾ നടത്തിയെന്നും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയെന്നും പത്രം റിപ്പോർട്ട് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്