ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിൻ്റെ വാർത്താസമ്മേളനം സംപ്രേഷണം ചെയ്ത ഓസ്‌ട്രേലിയൻ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി കാനഡ.
ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോങുമായി നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോർട്ടുകള്‍ പുറത്തുവന്നതോടെയാണ് 'ഓസ്ട്രേലിയ ടുഡേ' എന്ന ഓസ്ട്രേലിയൻ മാധ്യമത്തിന് കാനഡ നിരോധനം ഏർപ്പെടുത്തിയത്.
വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് വ്യാഴാഴ്ച ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഓസ്‌ട്രേലിയ ടുഡേയുടെ സോഷ്യൽ മീഡിയ പേജുകളും ബ്ലോക്ക് ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നാലുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി നവംബർ മൂന്നിനാണ് ജയ്ശങ്കർ ഓസ്ട്രേലിയയില്‍ എത്തിയത്.
ഔദ്യോഗിക വാർത്താസമ്മേളനത്തില്‍ കാനഡയിലെ ഖാലിസ്താൻ പ്രതിഷേധങ്ങളെപ്പറ്റി പെന്നി വോങും ജയ്ശങ്കറും അഭിപ്രായപ്രകടനം നടത്തിയിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിൻ മേലുള്ള കാനഡയുടെ കടന്നുകടറ്റമാണിത് എന്ന് ഇന്ത്യ അപലപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്