രാഷ്ട്രീയം തന്നെ വിട്ടേക്കും: അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജസ്റ്റിന്‍ ട്രൂഡോ

JANUARY 16, 2025, 11:53 PM

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാഷ്ട്രീയം ഉപേക്ഷിച്ചേക്കും. ഈ വര്‍ഷം നടക്കുന്ന കാനഡയിലെ പൊതു തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും രാഷ്ട്രീയം വിട്ടേക്കുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തന്നെ വ്യക്തമാക്കുകയായിരുന്നു.

''എന്റെ സ്വന്തം തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കില്ല,'' ട്രൂഡോ ഉദ്ധരിച്ച് കാനഡയിലെ ഗ്ലോബല്‍ ന്യൂസ് അറിയിച്ചു. രാഷ്ട്രീയം വിട്ട ശേഷം എന്ത് ചെയ്യുമെന്ന് ചിന്തിക്കാന്‍ തനിക്ക് സമയമില്ലെന്നും ട്രൂഡോ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു പതിറ്റാണ്ട് മുന്‍പ് ഊര്‍ജ്ജസ്വലനായ യുവ നേതാവായി രംഗത്തെത്തി ഭരണ നേതൃത്വം പിടിച്ച ട്രൂഡോയുടെ രാഷ്ട്രീയ മേഖലയിലെ അത്യന്തം ദയനീയമായ പര്യവസാനമാണിത്.

ട്രൂഡോയുടെ ഭരണകാലത്ത് കുടിയേറ്റം, പണപ്പെരുപ്പം, തൊഴില്‍, പാര്‍പ്പിടം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ രാജ്യം പിറകോട്ട് പോയതായി കാനഡയിലെ ജനങ്ങള്‍ വിശ്വസിക്കുന്നു. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡ പുതിയ നേതാവിനെ തിരഞ്ഞെടുത്ത ശേഷം കാനഡയുടെ പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്ന് ട്രൂഡോ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ലിബറല്‍ പാര്‍ട്ടിയുടെ നേതാവായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് ശേഷം ഏതാനും മാസത്തേക്ക് പാര്‍ലമെന്റ് അംഗമായും തുടരും. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തീരുമാനത്തിന് ശേഷം എംപി സ്ഥാനത്ത് നിന്നും അദ്ദേഹം ഒഴിവാകും.

ട്രൂഡോയുടെ കാലത്ത് അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടിക്കും കാനഡയില്‍ ജനപ്രീതി വലിയതോതില്‍ ഇടിയുകയായിരുന്നു. അമേരിക്കയുമായും ഇന്ത്യയുമായും കാനഡയുമായുള്ള ബന്ധം ഏറെ വഷളായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam