ബിസിയിലെ പ്രിൻസ് റൂപർട്ടിൽ ക്രിസ്തുമസ് ദിനത്തിൽ പുലർച്ചെയുണ്ടായ തീപിടിത്തത്തെ തുടർന്ന് നൂറോളം താമസക്കാരെ മാറ്റി പാർപ്പിച്ചതായി റിപ്പോർട്ട്.
വടക്കൻ ബിസിയിലെ ഷെർബ്രൂക്ക് അവന്യൂവിലുള്ള ഷെർബ്രൂക്ക് അപ്പാർട്ടുമെൻ്റിൽ പുലർച്ചെ 3 മണിയോടെ ആണ് തീപിടിത്തം ഉണ്ടായത്. 36 യൂണിറ്റുകളിലായി താമസിക്കുന്ന 99 താമസക്കാരെയാണ് മാറ്റിപ്പാർപ്പിച്ചതെന്നാണ് പ്രസ്താവനയിൽ വ്യക്തമാകുന്നത്.
താമസക്കാരെ അടുത്തുള്ള ഹോട്ടലുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും അടിയന്തര സഹായ സേവനങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. “ഞങ്ങളുടെ ചിന്തകൾ തീപിടുത്തത്തിൽ ആഘാതമേറ്റ എല്ലാ കുടുംബങ്ങൾക്കും ഒപ്പമാണ്,” എന്നും പ്രസ്താവനയിൽ പറയുന്നു.
അഗ്നിശമന സേനാംഗങ്ങൾക്ക് സാൽവേഷൻ ആർമി ഉച്ചഭക്ഷണം നൽകുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷണവും അവശ്യവസ്തുക്കളും ചാരിറ്റിയിലേക്ക് സംഭാവന ചെയ്യാനും നഗരവാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം തീപിടിത്തത്തിൻ്റെ കാരണം അന്വേഷിക്കുകയാണെന്നും നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്