ഒട്ടാവ: രാജ്യത്തേക്ക് പഠനത്തിനായി വരുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം വീണ്ടും പരിമിതപ്പെടുത്താൻ ഒരുങ്ങി കാനഡ.
ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, മറ്റ് സേവനങ്ങൾ എന്നിവയിലെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാണ് ഈ നീക്കം. ഈ വർഷം 4,37,000 സ്റ്റഡി പെർമിറ്റുകൾ അനുവദിക്കാനാണ് തീരുമാനം. അതായത് ഇത് 2024 ൽ നിന്ന് 10 ശതമാനം കുറവാണ്.
2023ൽ, വിദേശ വിദ്യാർത്ഥികൾക്ക് 6,50,000ലധികം പഠന പെർമിറ്റുകളാണ് നൽകിയത്. 10 വർഷം മുൻപ് രാജ്യത്തുണ്ടായിരുന്ന രാജ്യാന്തര വിദ്യാർത്ഥി കളുടെ എണ്ണത്തെക്കാൾ മൂന്നിരട്ടി ഇപ്പോഴുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
സമീപ വർഷങ്ങളിലെ ജനസംഖ്യാ വളർച്ച ഭവന ക്ഷാമം വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് 2024 ൽ കാനഡ അന്താരാഷ്ട്ര വിദ്യാർത്ഥി പെർമിറ്റുകൾക്ക് പരിധി ഏർപ്പെടുത്തിയിരുന്നു. കുടിയേറ്റം മൂലമുണ്ടാകുന്ന ദ്രുതഗതിയിലുള്ള ജനസംഖ്യ വളർച്ച ഭവന ചെലവുകളും വർധിപ്പിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്