ടൊറന്റോ: കാനഡയിലുണ്ടായ വിമാനാപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ടൊറന്റോയിലെ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡെൽറ്റ എയർ ലൈൻസ് റീജിയണൽ ജെറ്റ് വിമാനമാണ് തകർന്ന് വീണത്.
മിനിയാപൊളിസിൽ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന വിമാനം ലാൻഡിംഗിനിടെ തകർന്നുവീഴുകയായിരുന്നു. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
76 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പെടെ 80 പേർ വിമാനത്തിലുണ്ടായിരുന്നുവെന്ന് ഡെൽറ്റ എയർലൈൻസ് അറിയിച്ചു. അടിയന്തര സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്