കൊച്ചി: റാഗിങ്ങുമായി ബന്ധപ്പെട്ടുവരുന്ന പരാതികള്‍ പരിഗണിക്കാന്‍ ഹൈക്കോടതി പ്രത്യേക ബെഞ്ച്. റാഗിങ് വിരുദ്ധ നിയമങ്ങളും ഉത്തരവുകളും കര്‍ശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ) ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാനാണ് പ്രത്യേക ബെഞ്ച് രൂപവത്കരിച്ചത്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് ഉച്ചകഴിഞ്ഞ് ഹര്‍ജി പരിഗണിക്കും.
ഇന്നലെ ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോള്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ബെഞ്ചാണ് പ്രത്യേക ബെഞ്ച് രൂപവത്കരിക്കുമെന്ന് അറിയിച്ചത്. കോട്ടയം ഗവ. നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത് അടക്കമുള്ള വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു കെല്‍സയുടെ ഹര്‍ജി. റാഗിങ് തടയാന്‍ സമഗ്ര സംവിധാനം അനിവാര്യമാണെന്നും ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പലപ്പോഴും വീഴ്ച സംഭവിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതൊക്കെ കണക്കിലെടുത്താണ് പ്രത്യേക ബെഞ്ച് രൂപവത്കരിച്ചത്.
റാഗിങ് തടയാന്‍ കലാലയങ്ങളില്‍ 'സെല്‍ ഫോര്‍ ആന്റി റാഗിങ് എഫര്‍ട്‌സ്' (കെയര്‍) വേണമെന്ന് ഹൈക്കോടതി 1999 ല്‍ ഉത്തരവിട്ടിരുന്നു. റാഗിങ് നിരോധന നിയമം 1988 ല്‍ പാസാക്കിയെങ്കിലും ഇതുവരെ ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയിട്ടില്ലെന്നതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്