തിരുവനന്തപുരം: ദേശാഭിമാനിയിൽ കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനം. 'ബിജെപിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ്' എന്ന പേരിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇല്ലാത്ത ശക്തി ഉണ്ടെന്നു കാട്ടി മതനിരപേക്ഷ വോട്ടുകളെ ഭിന്നിപ്പിക്കുന്നുവെന്നും വിമര്‍ശനമുണ്ട്.
ബിജെപിയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ ശിഥിലീകരണ തന്ത്രമാണെന്ന് ഇന്ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ ലേഖനത്തില്‍ ആരോപിക്കുന്നു.
'ബിജെപിയെ എതിര്‍ക്കുന്ന മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ധാര്‍ഷ്ഠ്യം നിറഞ്ഞ സമീപനമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ടത്. മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോ? മുസ്‌ലിം ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ആലോചിക്കട്ടെ. ബിജെപിക്ക് ബദല്‍ ഉയര്‍ത്തുന്നതിന് തടസ്സം കോണ്‍ഗ്രസിന്റെ സമീപനങ്ങള്‍', എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍.
2015ലും 2020ലും കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒരു സീറ്റുപോലും ലഭിച്ചില്ലെന്നും എന്നിട്ടും ബിജെപിക്കെതിരെ നില്‍ക്കുന്ന മുഖ്യശക്തിയായ ആം ആദ്മി പാര്‍ട്ടിയെ തോല്‍പ്പിക്കുന്നത് പ്രധാന ലക്ഷ്യമായി കോണ്‍ഗ്രസ് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെ ജയിപ്പിക്കുന്നത് തങ്ങളുടെ ജോലിയല്ലെന്നാണ് അവരുടെ നേതാക്കള്‍ പറഞ്ഞതെന്നും ബിജെപിയെ ജയിപ്പിക്കുന്നതാണ് ജോലി എന്നതല്ലേ അവര്‍ പറഞ്ഞതിന്റെ മറുവശമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്