പന്നിപ്പടക്കം കടിച്ച് അന്നനാളത്തിന് ഉൾപ്പെടെ ഗുരുതര പരിക്ക്: കണ്ണൂരിൽ മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു 

MARCH 5, 2025, 7:14 PM

കണ്ണൂർ:   കരിക്കോട്ടക്കരിയിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനയെ വൈകിട്ട് വെറ്റിനറി ഡോക്ടർ അജീഷ് മോഹൻദാസിൻ്റെ നേതൃത്വത്തിലാണ് മയക്കുവെടി വെച്ച് പിടികൂടിയത്.

പിന്നാലെ രാത്രി ഒമ്പത് മണിയോടെ  ആന ചരിയുകയായിരുന്നു. ആനയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആന പന്നിപ്പടക്കം കടിച്ചതാണ് മുറിവിന് കാരണമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. 

 ആനയുടെ അന്നനാളത്തിന് ഉൾപ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. തീറ്റയോ വെള്ളമോ എടുക്കാൻ ആവാത്ത സ്ഥിതിയായിരുന്നു.

vachakam
vachakam
vachakam

പടക്കം പൊട്ടിയതിന്റെ ആഘാതത്തിൽ പല്ലും നാക്കും ഉൾപ്പെടെ തകർന്നിരുന്നു. സംഭവത്തിൽ കൊട്ടിയൂർ റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam