കോഴിക്കോട്∙: ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അറസ്റ്റിലായ പ്യൂണിന്റെ മൊഴി പുറത്ത് വന്നു. ചോദ്യപ്പേപ്പറുകളുടെ സീൽഡ് കവർ മുറിച്ച് ഫോട്ടോ എടുത്തുകൊടുക്കുകയായിരുന്നുവെന്ന് അറസ്റ്റിലായ മലപ്പുറം മേൽമുറി മഅ്ദിൻ ഹയർ സെക്കൻഡറി സ്‌കൂൾ പ്യൂൺ അബ്ദുൽ നാസർ മൊഴി നൽകി.
പാക്ക് ചെയ്ത സീൽഡ് കവറിന്റെ പുറകുവശം മുറിച്ചാണു ചോദ്യക്കടലാസ് പുറത്തെടുത്തത്. തുടർന്ന് ഫോട്ടോ എടുത്ത് കൊടുവള്ളി എംഎസ് സൊലൂഷൻസ് അധ്യാപകൻ ഫഹദിന് അയച്ചുകൊടുത്തു. ചോദ്യക്കടലാസ് തിരികെ വച്ചശേഷം പഴയതുപോലെ ഒട്ടിച്ചുവച്ചു. ചോദ്യക്കടലാസ് ചോർത്തിയത് സ്കൂൾ അധികൃതർ അറിഞ്ഞിട്ടില്ല. ചോദ്യക്കടലാസ് ചോർത്തിയെന്ന് അബ്ദുൽ നാസർ സമ്മതിച്ചെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
മലപ്പുറം ജില്ലയിലെ രാമപുരം സ്വദേശിയാണ് അബ്ദുൽ നാസർ. ചോദ്യക്കടലാസ് ചോർത്തിയതിനു പിന്നിലെ ഗൂഢാലോചന തെളിഞ്ഞെന്നും വിദ്യാഭ്യാസ വകുപ്പിനു സംഭവത്തിൽ പങ്കില്ലെന്നും ക്രൈംബ്രാഞ്ച് എസ്പി മൊയ്തീൻ കുട്ടി അറിയിച്ചു.
പ്ലസ് വൺ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക് വിഷയങ്ങളുടെ ചോദ്യക്കടലാസും എസ്എസ്എൽസി ഇംഗ്ലിഷ് പരീക്ഷയുടെ ചോദ്യക്കടലാസും ചോർത്തിയെന്നാണു നാസർ സമ്മതിച്ചത്. നാസറിന്റെ ഫോൺ പരിശോധിച്ചതിൽനിന്നു ഫഹദിന് അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്തതായി കണ്ടെത്താൻ സാധിച്ചു. ഫഹദിന്റെ ഫോണിൽ നാസറുമായുള്ള ചാറ്റുകൾ ഫോർമാറ്റ് ചെയ്തുവെന്നും കണ്ടെത്തി.
എംഎസ് സൊലൂഷൻസ് അധ്യാപകനായ ഫഹദ് മുമ്പ് മേൽമുറി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. ആ സമയത്താണ് നാസറും ഫഹദും തമ്മിൽ അടുത്ത ബന്ധമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്