തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസ് എവിടെയാണ് ബിജെപിയുമായി വിട്ടുവീഴ്ച ചെയ്തത്.
പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിക്ക് ബിജെപി അനുകൂല നിലപാടാണ്. ബിജെപി ഫാസിസ്റ്റല്ല എന്ന നിലപാടെടുത്ത എക പാർട്ടി സിപിഎമ്മാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
'ബിജെപിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ്' ! കോൺഗ്രസിനെതിരെ മുഖ്യമന്ത്രിയുടെ ലേഖനം
പുകഴ്ത്തൽ കൊണ്ടെന്നും മുസ്ലീം ലീഗ് വീഴില്ലെന്നും കിട്ടാത്ത മുന്തിരി പുളിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
ആശമാരുടെ സമരത്തിൽ കേന്ദ്രത്തിന്റെ കണക്കുകളെ വി.ഡി സതീശൻ പിന്തുണച്ചു. കേന്ദ്രം സംസ്ഥാനത്തിന് പണം അനുവദിച്ചുവെന്നത് ശരിയാണെന്നും എൻഎച്ച്എമ്മിന് അധികം പണം നൽകിയിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു.
സിക്കിം സർക്കാർ ഓണറേറിയം വർദ്ധിപ്പിച്ചതിന്റെ തെളിവ് തന്റെ കൈയിൽ ഉണ്ട്. 10 കൊല്ലം മുൻപ് ഓണറേറിയം 10,000 ആക്കണമെന്ന് സബ്മിഷൻ അവതരിപ്പിച്ച ആളാണ് ഇന്നത്തെ സിഐടിയു സംസ്ഥാന സെക്രട്ടറിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്