ഒട്ടാവ: കാനഡയിലെ ഫെഡറൽ കോടതിയിൽ അടിയന്തര ഹർജി ഫയൽ ചെയ്ത് ടിക് ടോക്ക്. ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തി കമ്പനിയെ രാജ്യത്ത് നിരോധിച്ച ഉത്തരവിൽ ജുഡീഷ്യൽ പുനഃപരിശോധന ആവശ്യപ്പെട്ടാണ് ടിക് ടോക്കിൻ്റെ കനേഡിയൻ യൂണിറ്റ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
ഹർജിയിൽ കാനഡയിലെ ടിക് ടോക്കിൻ്റെ ബിസിനസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് കോടതിയോട് അഭ്യർത്ഥിച്ചു.
അതേസമയം ടിക് ടോക്കിൻ്റെ കാനഡയിലെ ബിസിനസ് അവസാനിപ്പിക്കണമെന്ന തീരുമാനത്തിൽ സർക്കാർ ഉറച്ചുനിൽക്കുന്നതായി കാനഡയിലെ ഇന്നൊവേഷൻ, സയൻസ്, ഇൻഡസ്ട്രി മന്ത്രിയുടെ വക്താവ് പ്രസ്താവനയിൽ പറഞ്ഞു.
ഒരു ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്പ് ആയതിനാൽ ഉപയോക്തൃ ഡാറ്റയിലേക്ക് ചൈനീസ് സർക്കാരിന് ആക്‌സസ് ഉണ്ടായിരിക്കുമെന്ന ആശങ്കയ്ക്ക് പിന്നാലെയാണ് ആപ്പ് നിരോധിച്ചത്. കാനഡയിൽ നിക്ഷേപം നടത്താനുള്ള ടിക് ടോക്കിൻ്റെ പദ്ധതിയെക്കുറിച്ച് ഒട്ടാവ കഴിഞ്ഞ വർഷം അന്വേഷണം ആരംഭിച്ചിരുന്നു.
എന്നാൽ ബിസിനസ്സ് അവസാനിപ്പിക്കുന്നത് നൂറുകണക്കിന് തൊഴിൽ നഷ്ടത്തിലേക്ക് നയിക്കുമെന്ന് ടിക് ടോക്ക് വാദിച്ചു. ടിക് ടോക്കിന് കാനഡയിൽ പ്രതിമാസം 14 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ടെന്ന് കമ്പനി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്