ഒട്ടാവ: കുടിയേറ്റ നയത്തില്‍ തന്റെ സര്‍ക്കാരിന് തെറ്റുപറ്റിയെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സര്‍ക്കാരിന്റെ വിശാലമായ നയങ്ങളുടെ മറപറ്റി വ്യാജ കോളജുകളും വന്‍കിട കമ്പനികളും അവരവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് വേണ്ടി കുടിയേറ്റ സംവിധാനത്തെ ചൂഷണം ചെയ്യുന്നസ്ഥിതി ഉണ്ടായെന്ന് ട്രൂഡോ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ രാജ്യത്തെ ജനസംഖ്യ അതിവേഗം വളര്‍ന്നെന്ന് പറഞ്ഞ ട്രൂഡോ വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുമെന്നും വ്യക്തമാക്കി. കുടിയേറ്റക്കാര്‍ കൂടിയത് ഭവന പ്രതിസന്ധിയും പണപ്പെരുപ്പവും ഉണ്ടാക്കിയെന്നും രാജ്യത്തെ ആരോഗ്യ, ഗതാഗത സംവിധാനങ്ങള്‍ മോശമാക്കിയെന്നുമാണ് ആരോപണം. 2025 ആദ്യം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ട്രൂഡോയ്ക്കും അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടിക്കും വന്‍തിരിച്ചടി നേരിടുമെന്ന പ്രവചനങ്ങളുടെ പശ്ചാത്തലത്തിലാണ് പരാമര്‍ശം.
അടുത്ത കൊല്ലമാകുമ്പോഴേക്കും കുടിയേറ്റം 20 ശതമാനം കുറയ്ക്കുമെന്ന് കാനഡയുടെ കുടിയേറ്റകാര്യ മന്ത്രി മാര്‍ക് മില്ലര്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഇക്കൊല്ലം 4.85 ലക്ഷം വിദേശികള്‍ക്ക് കാനഡ സ്ഥിരതാമസത്തിന് (പി.ആര്‍.) അനുമതി നല്‍കുമെന്നാണ് കരുതുന്നത്. അടുത്തകൊല്ലം അത് 3.95 ലക്ഷമാക്കി കുറയ്ക്കുമെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്