ഒട്ടാവ: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന ഫാസ്റ്റ് ട്രാക്ക് സ്റ്റുഡന്റ് വിസ നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്.) അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ് കാനഡ അറിയിച്ചു. നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ് കാനഡയുടെ പുതിയ പ്രതികാര നടപടി.
വിദ്യാഭ്യാസത്തിനായി കാനഡയില്‍ എത്തിയവര്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത്. വിദേശ വിദ്യാര്‍ഥികള്‍ക്ക് കാനഡയില്‍ തുടര്‍വിദ്യാഭ്യാസം നേടാന്‍ കാലതാമസം വരാതിരിക്കാന്‍ എസ്.ഡി.എസ് പദ്ധതി ഗുണം ചെയ്തിരുന്നു. അപേക്ഷിച്ച് 20 ദിവസത്തിനകം രേഖകള്‍ പരിശോധിച്ച് അപേക്ഷകള്‍ അംഗീകരിച്ചിരുന്ന കാനഡയുടെ പദ്ധതിയാണ് എസ്ഡിഎസ്. ഇന്ത്യ, ചൈന എന്നിവിടങ്ങള്‍ ഉള്‍പ്പടെ 14 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് 2018-ലാണ് കാനഡ പദ്ധതി ആവിഷ്‌കരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്