മോദിക്കെതിരെയുള്ള പത്രവാർത്ത നിഷേധിച്ച് കാനഡ; ഉദ്യോഗസ്ഥരെ തള്ളി ജസ്റ്റിൻ ട്രൂഡോ

NOVEMBER 24, 2024, 3:12 PM

ബ്രാംപ്ടൺ: കനേഡിയൻ മണ്ണിൽ നടന്ന ആക്രമണങ്ങളുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർക്ക് ബന്ധമുണ്ടെന്ന റിപ്പോർട്ട് തയാറാക്കിയ ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.

ഇത്തരത്തിൽ വ്യാജ റിപ്പോർട്ട് തയാറാക്കിയ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ക്രിമിനലുകളാണെന്ന് ട്രൂ‍ഡോ തുറന്നടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനും അക്രമണങ്ങളുമായി ബന്ധമുണ്ടെന്നതിന് ഒരു തെളിവുമില്ലെന്ന് കാനഡ  അറിയിച്ചതിന് പിന്നാലെയാണ് സംഭവം.

ബ്രസീലിൽ വച്ച് നടന്ന ജി20 ഉച്ചകോടിയിൽ നരേന്ദ്ര മോദിയും ജസ്റ്റിൻ ട്രൂഡോയും പരസ്പരം കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ റിപ്പോർട്ട് വിവാദത്തിൽ സ്വന്തം ഉദ്യോഗസ്ഥരെ തള്ളിപ്പറഞ്ഞ് ട്രൂ‍ഡോ രംഗത്തെത്തിയത്.

vachakam
vachakam
vachakam

ഇത്തരത്തിൽ ഒരു വ്യാജ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ സംഭവത്തെയും ട്രൂഡോ തള്ളിപ്പറഞ്ഞു. ഇങ്ങനെയുള്ള നടപടികൾ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam