ബ്രിട്ടീഷ് കൊളംബിയയിലെ പ്രിൻസ് ജോർജിലുള്ള വിശ്വാസികളുടെ കൂട്ടമാണ് പുതിയ പള്ളിക്ക് രൂപം നൽകിയിരിക്കുന്നത്. റവ. ഫാ. ബിനു കവുങ്ങുംപിള്ളിലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 6 മാസമായി ഇതിന്റെ ക്രമീകരണങ്ങൾ ആരംഭിച്ചു. നോർത്ത് അമേരിക്കൻ അതി ഭദ്രാസന മെത്രാപ്പോലിത്തായ ആർച്ച് ബിഷപ് അഭിവന്ദ്യ എൽദോ മാർ തീത്തോസ് തിരുമേനി നവംബർ മാസം 9-ാം തീയതി പ്രിൻസ് ജോർജിൽ എഴുന്നള്ളി വിശുദ്ധ കുർബാന അർപ്പിച്ച് മോർ ശെമവൂൻ ദസ്തൂനോയുടെ നാമത്തിൽ നാമകരണം നടത്തി അനുഗ്രഹിച്ചു.
തുടർന്ന് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോൺഗ്രിഗേഷന്റെ തുടർ നടത്തിപ്പിനായി അനീഷ് വർഗീസ് (വൈസ് പ്രസിഡന്റ്), എൽദോസ് വർഗീസ് (സെക്രട്ടറി), എബിൻ സി. ജോസ് (ട്രസ്റ്റി) എന്നിവരെയും മറ്റും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിൽ പരിശുദ്ധനായ ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് (പരുമല തിരുമേനി) തിരുമേനിയുടെ നാമത്തിൽ ഒരു ഇടവക പള്ളിയും കാസിൽഗാർ, വിക്ടോറിയ, പ്രിൻസ് ജോർജ്, ഡോസൻ ക്രീക്ക് എന്നീ സ്ഥലങ്ങളിലായി 4 കോൺഗ്രിഗേഷനുകളും ആണ് നിലവിൽ ഉള്ളത്. വാൻകൂവർ, ബർണബി, സറി, ചില്ലിവാക്ക്, കെലൊണ, കാംലൂപ്പ്‌സ്, വിസ്‌ലർ, മെറിറ്റ് എന്നീ സ്ഥലങ്ങളിൽ ഉള്ളവർക്ക് വാൻകൂവറിൽ ഉള്ള ദേവാലയത്തിൽ എല്ലാ ഞായറഴ്ചകളിലും ഉച്ച കഴിഞ്ഞു 2.30 വിശുദ്ധ കുർബാനയിൽ സംബന്ധിക്കാവുന്നതാണ്.
ഓസോയൂസ്, നെൽസൺ, ട്രെയിൽ, പ്രിൻസ്റ്റൺ, റിവൽസ്റ്റോക് എന്നീ സ്ഥലങ്ങളിൽ ഉള്ളവർക്ക് കാസിൽഗാറിലെ കോൺഗ്രിഗേഷനിലും വിക്ടോറിയ, ഡങ്കൻ, ക്യാംപൽ റിവർ എന്നീ സ്ഥലങ്ങളിൽ ഉള്ളവർക്ക് വാൻകൂവർ ഐലൻഡിൽ ഉള്ള ലേഡിസ്മിത്തിൽ ഉള്ള കൺഗ്രിഗേഷനിലും പ്രിൻസ് ജോർജ്, ഫോർട്ട് സെന്റ് ജെയിംസ്, ബേൺസ് ലേക്ക്, വണ്ടർഹൂഫ്, ക്വസനേൽ, വില്യംസ് ലേക്ക്, ടെറസ്, മെക്കൻസി, സ്മിതേഴ്‌സ്, പ്രിൻസ് റുപ്പർട്ട് എന്നീ സ്ഥലങ്ങളിൽ ഉള്ളവർക്ക് പ്രിൻസ് ജോർജ് സെന്റ് സൈമൺസ് സിറിയക് ഓർത്തഡോക്‌സ് കോൺഗ്രിഗേഷനിലും ഡോസൻ ക്രീക്ക്, പീസ് റിവർ, സ്പിരിറ്റ് റിവർ, ഫോർട്ട് സെന്റ് ജോൺസ്, ഗ്രാന്റ് പ്രേയറി എന്നീ സ്ഥലങ്ങളിൽ ഉള്ളവർക്ക് ഡോസൻ ക്രീക്ക് സെന്റ് സേവേറിയോസ് സിറിയക് ഓർത്തഡോക്‌സ് കൺഗ്രിഗേഷനിലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാവുന്നതാണ്.
വാൻകൂവർ,കാസിൽഗാർ, വിക്ടോറിയ, പ്രിൻസ് ജോർജ് എന്നീ ദൈവാലയങ്ങളുടെ വികാരി ആയി ഫാ. ബിനു കവുങ്ങുംപിള്ളിയിലും ഡോസൻ ക്രീക്ക് കോൺഗ്രിഗേഷന്റെ വികാരിയായി ഫാ. തോമസ് പൂതിക്കോട്ടിലും ആണ് സേവനം അനുഷ്ഠിക്കുന്നത്. വിശദ വിവരങ്ങൾക്ക് www.malankara.com സന്ദർശിക്കാവുന്നതാണ്.
നോർത്ത് അമേരിക്കൻ അതി ഭദ്രാസനതിന് കീഴിൽ കാനഡയിലെ പ്രിൻസ് ജോർജിൽ മാർ ശെമവൂൻ ദസ്തൂനോയുടെ നാമത്തിൽ പുതിയ കോൺഗ്രിഗേഷൻ.
അമേരിക്കൻ അതിഭദ്രസന പി.ആർ.ഒ ജോർജ് കറുത്തേടത് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്