ഒട്ടാവ: ഇന്ത്യൻ വംശജയായ ഗുർസിമ്രാൻ കൗറിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കനേഡിയൻ പൊലീസ് അവസാനിപ്പിച്ചു. കഴിഞ്ഞ മാസമാണ് വാൾമാർട്ട് സ്റ്റോറിനുള്ളിലെ വലിയ വാക്ക്-ഇൻ ഓവനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും മറ്റാർക്കും പങ്കില്ലെന്നും പറഞ്ഞ കാനഡയിലെ ഹാലിഫാക്‌സ് റീജിയണൽ പോലീസ് തിങ്കളാഴ്ച കേസിൻ്റെ അന്വേഷണം അവസാനിപ്പിച്ചു. 19 വയസുകാരിയായ ഗുർസിമ്രാൻ കൗർ ഒക്ടോബർ 19നാണ് മരിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി വാൾമാർട്ടിൽ ജോലി ചെയ്യുകയായിരുന്നു കൗർ.
ഗുർസിമ്രാന്റെ അമ്മയും ഇവിടെത്തന്നെ ജോലി ചെയ്യുകയാണ്. ഒരാൾക്ക് നടന്നുകയറാവുന്നത്ര വലിപ്പത്തിലുള്ള ഓവനിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. "സംഭവത്തിൽ നിരവധി ചോദ്യങ്ങൾ ഉയരുന്നത് മനസിലാക്കുന്നു. വിശദമായി അന്വേഷണത്തിന് സമയമെടുത്തു. അതിന്റെ ഭാഗമായി നിരവധിപ്പേരെ ചോദ്യം ചെയ്യുകയും വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
എന്നാൽ മറ്റാരുടെയെങ്കിലും ഇടപെടൽ സംബന്ധിച്ച സൂചനകളൊന്നും അന്വേഷണത്തിൽ ലഭിച്ചില്ല. പൊതുജനങ്ങൾക്ക് ഈ കേസിലുള്ള താത്പര്യം മനസിലാക്കുന്നു. ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമുണ്ട്" - ഹാലിഫാക്സ് റീജ്യണൽ പൊലീസ് വിഭാഗത്തിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ മാർട്ടിൻ ക്രോംവെൽ പറഞ്ഞു.
അതേസമയം യുവതിയുടെ മരണത്തിന് കാരണമായ ഓവൻ, പുറത്തു നിന്ന് ഓൺ ചെയ്യപ്പെട്ടതാണെന്നും അതിന്റെ ഡോർ ഹാൻഡിൽ തുറക്കാൻ നല്ല ബുദ്ധിമുട്ടാണെന്നും ഗുർസിമ്രാന്റെ ഒപ്പം ജോലി ചെയ്തിരുന്ന ക്രിസ് ബ്രീസ് എന്ന യുവതി ടിക്ടോക് വീഡിയോയിൽ ആരോപിച്ചിരുന്നു.
ഓവനിനകത്ത് കുനിഞ്ഞ് വേണം കയറാൻ. അകത്ത് ഒരു എമർജൻസി ലാച്ച് സജ്ജീകരിച്ചിട്ടുണ്ട്. അതിന് പുറമെ ഒരു തൊഴിലാളിക്ക് ജോലിയുടെ ഭാഗമായി ഓവനിനകത്തേക്ക് കയറേണ്ട ആവശ്യമില്ലെന്നും അതുകൊണ്ടുതന്നെ അകത്ത് കയറി തനിയെ ലോക്ക് ചെയ്യാൻ ഒരു സാധ്യതയുമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്