ഖലിസ്ഥാനി ഭീകരന്‍ അര്‍ഷ് ദല്ല കാനഡയില്‍ അറസ്റ്റില്‍

NOVEMBER 10, 2024, 7:00 PM

ടൊറന്റോ: ഖലിസ്ഥാന്‍ ഭീകരനെ കാനഡ പൊലീസ് അറസ്റ്റ് ചെയ്തു. അര്‍ഷ് ദല്ല എന്നറിയപ്പെടുന്ന അര്‍ഷ്ദീപ് സിംഗിനെയാണ് അറസ്റ്റ് ചെയ്തത്.

ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളില്‍ ഒരാളാണ് ദല്ല. കൊല്ലപ്പെട്ട ഖാലിസ്ഥന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ പിന്‍ഗാമിയായാണ് അര്‍ഷ് ദല്ലയെ കാണുന്നത്. പഞ്ചാബ് പോലീസ് ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ഒക്ടോബറില്‍ മില്‍ട്ടണ്‍ ടൗണില്‍ നടന്ന വെടിവെപ്പില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത വിവരം കാനഡ പൊലീസ് ഇന്ത്യന്‍ രഹസ്യ അന്വേഷണ ഏജന്‍സിയെ അറിയിച്ചു.

vachakam
vachakam
vachakam

കാനഡയിലെ ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍, പ്രത്യേകിച്ച് ഹാള്‍ട്ടണ്‍ റീജിണല്‍ പൊലീസ് സര്‍വീസ് ആണ് മില്‍ട്ടണ്‍ ടൗണില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam