ഇടുക്കി: ആംബുലൻസിൻ്റെ ബാറ്ററിയിൽ കലർത്താൻ വച്ചിരുന്ന വെള്ളം മദ്യത്തിലൊഴിച്ച് കുടിച്ച യുവാവിന് ദാരുണാന്ത്യം. വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി പറമ്പിൽ ജോബിനാണ് മരിച്ചത്. 40 വയസായിരുന്നു.
അതേസമയം ഇയാളോടൊപ്പം മദ്യപിച്ച സുഹൃത്ത് പ്രഭു അത്യാസന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് എന്നാണ് പുറത്തു വരുന്ന വിവരം.
സുഹൃത്തിന്റെ മൃതദേഹവുമായി തമിഴ്നാട്ടിൽ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ കുമളിയിൽ വച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. ഇവരുടെ സുഹൃത്ത് പ്രതാപ് (39) കഴിഞ്ഞ ദിവസം തമിഴ്നാട് തിരുപ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. പ്രതാപിന്റെ മൃതദേഹവുമായി സുഹൃത്തുക്കളായ ജോബിനും പ്രഭുവും അടക്കം അഞ്ച് പേരാണ് ആംബുലൻസിൽ വന്നത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെ കുമളിയിൽ എത്തി. ഈ സമയത്ത് ജോബിനും പ്രഭുവും തമിഴ്നാട്ടിൽ വച്ച് കഴിച്ചതിന്റെ ബാക്കി ഉണ്ടായിരുന്ന മദ്യം ആംബുലൻസിന്റെ ബാറ്ററിയിൽ ഒഴിക്കാൻ വച്ചിരുന്ന വെള്ളം ഉപയോഗിച്ച് അബദ്ധത്തിൽ കലർത്തി കഴിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്