കറണ്ട് ചർജ് അടക്കാൻ ഫോൺ വിളിച്ച് അവശ്യപ്പെട്ടതിൽ പ്രകോപിതനായി; ലൈൻമാനെ കെഎസ്ഇബി ഓഫീസിലെത്തി തല്ലി യുവാവ്

NOVEMBER 21, 2024, 4:06 PM

മലപ്പുറം: വണ്ടൂർ കെഎസ്ഇബി ഓഫീസിൽ ജീവനക്കാരന് മർദ്ദനമേറ്റതായി റിപ്പോർട്ട്. കറണ്ട് ചർജ് അടക്കാൻ ഫോൺ വിളിച്ച് അവശ്യപ്പെട്ടതിൽ പ്രകോപിതനായി തച്ചു പറമ്പൻ സക്കറിയ സാദിഖ് എന്നയാളാണ് ആക്രമണം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ലൈൻമാൻ സുനിൽ ബാബുവിനാണ് മർദ്ദനമേറ്റത്. 

അതേസമയം കൈയിൽ വെട്ടുകത്തിയുമായി എത്തിയാണ് തെങ്ങുകയറ്റ തൊഴിലാളിയായ സക്കറിയ ഓഫീസിൽ ബഹളം വച്ചത് എന്നാണ് ലഭിക്കുന്ന വിവരം. 

മർദനമേറ്റ സുനിൽ ബാബുവിനെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സക്കറിയ സാദിഖിൻ്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനും തീരുമാനമുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam