കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനത്തിൽ കർശനമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. കോഴിക്കോട് ഈ മാസം 15 വരെ 102 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
സുരക്ഷിതമായ ഭക്ഷണവും വെള്ളവും നൽകുന്നുവെന്ന് ഉറപ്പാക്കണമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറും മുൻസിപ്പൽ സെക്രട്ടറിയും ഗുണ നിലവാരം ഉറപ്പാക്കി നടപടികൾ സംബന്ധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
അതേസമയം രോഗ ലക്ഷണങ്ങൾ കൂടുതലും യുവാക്കളിലാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ശീതള പാനീയങ്ങൾ കുടിക്കുന്നതിൽ ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്