പൂനെ: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പാര്‍ട്ടി വക്താവ് സുപ്രിയ എന്നിവര്‍ക്ക് മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ഒരു ദിവസം ബാക്കിനില്‍ക്കെ വോട്ടര്‍മാര്‍ക്കിടയില്‍ പണം വിതരണം ചെയ്‌തെന്ന് ഇദ്ദേഹത്തിനെതിരെ കോൺഗ്രസ്സ് ആരോപണം ഉന്നയിച്ചിരുന്നു.
മൂന്ന് കോണ്‍ഗ്രസ് നേതാക്കളും മാപ്പ് പറയുകയോ അല്ലെങ്കില്‍ അവര്‍ക്കെതിരെ 100 കോടി രൂപ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്ന് വക്കീല്‍നോട്ടീസില്‍ പറയുന്നു. മാപ്പ് പറഞ്ഞില്ലെങ്കില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് അവര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ കേസുകള്‍ ഫയല്‍ ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
മുംബൈയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ പാല്‍ഘര്‍ ജില്ലയിലെ വിരാറിലെ ഒരു ഹോട്ടലില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ബിജെപി നേതാവ് അഞ്ച് കോടി രൂപ വിതരണം ചെയ്തതായി ബഹുജന്‍ വികാസ് അഘാഡി (ബിവിഎ) നേതാവ് ഹിതേന്ദ്ര താക്കൂര്‍ ചൊവ്വാഴ്ച ആരോപിച്ചതിന് പിന്നാലെയാണ് താവ്ഡെയുടെ വക്കീല്‍ നോട്ടീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്