ബുക്ക് ചെയ്യുന്നവരിൽ 25% പേരും ശബരിമലയിൽ എത്തുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

NOVEMBER 22, 2024, 8:53 PM

കൊച്ചി: ശബരിമലയിൽ വെർച്വൽ ക്യൂവിൽ ദർശനത്തിന് ബുക്ക് ചെയ്യുന്ന ഭക്തരിൽ 20 മുതൽ 25 ശതമാനം വരെ എത്തുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. 

ദർശനത്തിന് എത്തിയില്ലെങ്കിൽ ബുക്കിങ് റദ്ദാക്കണമെന്ന നിർദേശം ഉൾപ്പെടെ മാധ്യമങ്ങളിലൂടെ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ശബരിമലയിലെ കാര്യങ്ങൾ പൂർണ നിയന്ത്രണത്തിലാണെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

77026 തീർത്ഥാടകരാണ് ഇന്നലെ ദർശനം നടത്തിയത്. നിലക്കൽ -പമ്പാ റൂട്ടിൽ 122 കെഎസ്ആർടിസി ചെയിൻ സർവീസ് ബസുകൾ സർവീസ് നടത്തി. സീതത്തോട് നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

vachakam
vachakam
vachakam

പ്രായമായവർ,  കുട്ടികൾ, ശാരീരിക ബുദ്ധിമുട്ടുള്ളവർ എന്നിവരെ ദർശനം നടത്തുന്നതിന് സഹായിക്കാൻ സന്നിധാനത്ത് അനുഭവസമ്പത്തുള്ള പൊലീസ് ഉദ്യോഗസ്ഥർ വേണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഈ മാസം 30ന് പുതിയ ബാച്ച് പൊലീസ് ഉദ്യോഗസ്ഥർ ചുമതല ഏൽക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam