കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ ഉടമസ്ഥാവകാശം പരിശോധിക്കാൻ ജുഡീഷ്യൽ കമ്മിഷൻ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. കമ്മിഷൻ ഭൂമിയുടെ രേഖകൾ പരിശോധിക്കും
മുനമ്പത്ത് നിന്ന് ആരെയും ഒഴിപ്പിക്കില്ലെന്നും മുനമ്പം നിവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്നും യോഗത്തിൽ വ്യക്തമാക്കി. നിയമപരിരക്ഷ ഉറപ്പാക്കണമെന്നും ഇക്കാര്യം വ്യക്തമായി പഠിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ താമസക്കാർക്ക് വഖഫ് നോട്ടീസ് അയക്കരുതെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജഡ്ജ് രാജന്‍ തട്ടിലാണ് വിലക്കേര്‍പ്പെടുത്തിയത്. മുനമ്പം കേസില്‍ ഫറൂഖ് കോളേജിന്റെ ഹര്‍ജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് മാധ്യമ വിലക്ക്. കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന്റേതാണ് നിര്‍ദ്ദേശം.
2019ല്‍ ഫറൂഖ് കോളേജ് മാനേജ്മെന്റ് വില്‍പ്പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തിയിരുന്നു. സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് ഫറൂഖ് കോളേജ് മാനേജ്മെന്റ് കമ്മറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്