മുനമ്പം വഖഫ് ഭൂമി പ്രശ്‌നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം. ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനത്തോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. ഏകപക്ഷീയമായ തീരുമാനം സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രശ്‌നപരിഹാരം നീട്ടിക്കൊണ്ടു പോകാനുള്ള സര്‍ക്കാരിന്റെ ശ്രമമാണിത്. പറഞ്ഞ സമയത്ത് ദൗത്യം പൂര്‍ത്തീകരിക്കാത്ത ജുഡീഷ്യല്‍ കമ്മീഷനുകളുള്ള നാടാണ് കേരളം. പത്ത് മിനുട്ട് കൊണ്ട് തീര്‍ക്കാവുന്ന വിഷയം നീട്ടിക്കൊണ്ടു പോകുന്നത് സംഘപരിവാറിന് അവസരം നല്‍കാനാണെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.
ജുഡീഷ്യല്‍ കമ്മീഷനെ അംഗീകരിക്കില്ലെന്ന് സമരക്കാരും വ്യക്തമാക്കിയിരുന്നു. പണം കൊടുത്തു വാങ്ങിയ ഭൂമിയില്‍ ഉടമസ്ഥാവകാശം ലഭിക്കും വരെ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്.
ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും രംഗത്തെത്തി. മുഖ്യമന്ത്രിയും സര്‍ക്കാരും മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ജുഡീഷ്യല്‍ കമ്മീഷനെ വെച്ചത് തലയ്ക്ക് വെളിവില്ലാത്ത തീരുമാനമാണ്. ജനങ്ങളുടെ അവകാശത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയാണ്.
സര്‍ക്കാരും പ്രതിപക്ഷവും വഖഫ് ബോര്‍ഡിനൊപ്പമാണെന്നാണ് ബിജെപി അധ്യക്ഷന്റെ ആരോപണം. ബിജെപി പ്രതിഷേധത്തിലേക്ക് കടക്കുമെന്നും ജാഗ്രതാ സമിതികള്‍ രൂപീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്