ന്യൂഡെല്‍ഹി: മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ നിരീക്ഷകരെ നിയോഗിച്ച് കോണ്‍ഗ്രസ്.
മഹാരാഷ്ട്രയിലെ പാര്‍ട്ടി നിരീക്ഷകരായി അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേല്‍, ജി പരമേശ്വര എന്നിവരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിയോഗിച്ചു. ഝാര്‍ഖണ്ഡിനായി താരിഖ് അന്‍വര്‍, മല്ലു ഭട്ടി വിക്രമാര്‍ക, കൃഷ്ണ അല്ലാവൂരു എന്നിവരെ നിരീക്ഷകരായി തിരഞ്ഞെടുത്തിട്ടുണ്ട്.
'കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും നാളേക്ക് തയ്യാറാണ്. ഞങ്ങള്‍ നാളെ ബോംബെയിലേക്ക് പോകും. ഹരിയാന തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങള്‍ക്ക് പരാതികള്‍ ലഭിച്ചിരുന്നു, പക്ഷേ ഇത്തവണ ഞങ്ങള്‍ തയ്യാറാണ്. നമുക്ക് നാളത്തേക്ക് കാത്തിരിക്കാം... ഇന്ത്യ സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കും,' അശോക് ഗെലോട്ട് പറഞ്ഞു.
മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യങ്ങള്‍ വിജയിക്കുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും പ്രതിപക്ഷ സഖ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് ചില സര്‍വേകള്‍ പ്രവചിച്ചു. ഈ സാഹചര്യത്തില്‍ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് നിരീക്ഷകരെ അയക്കുന്നത്.
288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 145 ആണ് ഭൂരിപക്ഷം. 81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയില്‍ 41 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്